Section

malabari-logo-mobile

പ്രശസ്ത പാചക വിദഗ്ധന്‍ പത്മശ്രീ ഇംതിയാസ് ഖുറേഷി അന്തരിച്ചു

HIGHLIGHTS : Renowned culinary expert Padma Shri Imtiaz Qureshi passes away

ദില്ലി: പത്മശ്രീ നേടിയ ആദ്യ ഇന്ത്യന്‍ ഷെഫായ ഇംതിയാസ് ഖുറേഷി (93) അന്തരിച്ചു. ഐടിസി ഹോട്ടലിലെ പ്രശസ്ത മാസ്റ്റര്‍ ഷെഫായ ഷെഫ് ഖുറേഷി, ബുഖാറയുടെ പാചക ബ്രാന്‍ഡിലൂടെയാണ് ലോക ശ്രദ്ധ ആകര്‍ഷിച്ചത്. 1931-ല്‍ ലഖ്‌നൗവിലെ പാചക കുടുംബത്തിലാണ് ജനനം. 1979ലാണ് ഇംതിയാസ് ഖുറേഷി ഐടിസി ഹോട്ടലില്‍ ചേര്‍ന്നത്. രാജ്യത്ത് പാചക കലയ്ക്ക് ആദ്യമായി പത്മ പുരസ്‌ക്കാരം ലഭിക്കുന്നത് ഖുറേഷിയുടെ കൈപുണ്യത്തിനാണ്. 2016 ലാണ് പത്മശ്രീ നല്‍കി രാജ്യം ഖുറേഷിയെ ആദരിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ആതിഥേയത്വം വഹിച്ച നിരവധി ഔദ്യോഗിക വിരുന്നുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നവാബുമാരുടെ ഹൃദയം കവര്‍ന്ന ലക്‌നൗ- അവധ് പാചക പരമ്പരയിലെ വിദഗ്ധനായിരുന്നു ഇംതിയാസ് ഖുറേഷി. ദം ബിരിയാണിയിലെ മികവിനും ബുഖാര വിഭവങ്ങള്‍ക്കും പ്രശസ്തനായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!