Section

malabari-logo-mobile

പി ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

HIGHLIGHTS : Chitran Namboothiripad passed away

തൃശ്ശൂര്‍: പ്രമുഖ വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി ചിത്രന്‍ നമ്പൂതിരിപ്പാട് (103) അന്തരിച്ചു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടറായി വിരമിച്ചയാളാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം.

സ്‌കൂള്‍ കലോത്സവത്തിന്റെ ശില്പികളില്‍ ഒരാളായ ഇദ്ദേഹം, കേരള കലാമണ്ഡലം സെക്രട്ടറി, കേന്ദ്ര-സ്റ്റേറ്റ് വിദ്യാഭ്യാസ സമിതി അംഗം, പരീക്ഷാ ബോര്‍ഡുകളില്‍ അംഗം, അധ്യാപക അവാര്‍ഡ് നിര്‍ണയ സമിതി അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 30 തവണ ഹിമാലയ യാത്രകള്‍ നടത്തിയ സഞ്ചാരി കൂടിയാണ്. ‘പുണ്യഹിമാലയം’ എന്ന യാത്രാ വിവരണ ഗ്രന്ഥം രചിച്ചിട്ടുണ്ട്.

മലപ്പുറം മൂക്കുതല പകരാവൂര്‍ മനക്കല്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായിരുന്നു. ഒന്നാം ഇഎംഎസ് സര്‍ക്കാരിന് ഒരു രൂപ മാത്രം പ്രതിഫലം വാങ്ങി താന്‍ മാനേജരായ മലപ്പുറം മൂക്കുതലയിലെ സ്വകാര്യ സ്‌കൂള്‍ എഴുതിക്കൊടുത്തത് പി ചിത്രന്‍ നമ്പൂതിരിപ്പാടുമായി ബന്ധപ്പെട്ട ചരിത്രമാണ്. 1979-ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം തൃശൂര്‍ ചെമ്പൂക്കാവിലെ മുക്ത വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!