2023 വര്‍ഷത്തെ ബിഗ് സ്‌ക്രീന്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടി ആത്രേയ് ബൈജു രാജ്. മോമോ ഇന്‍ ദുബൈ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് ആത്രേയ്ക്ക്
ഈ അംഗീകാരം ലഭിച്ചത്. ചിത്രത്തിന്റെ ടൈറ്റില്‍ ക്യാരക്ടറായ മോമോ ആയാണ് ആത്രേയ് വെള്ളിത്തിരയിലെത്തിയത്. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച് പ്രേക്ഷക സ്വീകാര്യതയാണ് മോമോയിലൂടെ ആത്രേയ് നേടിയത്. അമീന്‍ അസ്ലം ആണ് ചിത്രം സംവിധാനം ചെയ്തത്. എറ്റവും നല്ല കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുത്തത് മോമോ ഇന്‍ ദുബൈ ആണ്
ജാക്‌സണ്‍ ബസാര്‍ യൂത്ത് ആയിരുന്നു ആത്രേയുടെ രണ്ടാമത്തെ ചിത്രം. ജാനകി ജാനെ ആണ് മറ്റോരു ചിത്രം.
പരപ്പനങ്ങാടി സ്വദേശിയായ ഡോ. ബൈജുരാജിന്റെയും, ജിഷയുടെയും മകനാണ് ആത്രേയ്. പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അശ്വിന്‍ ആണ് സഹോദരന്‍.
ഇത്തവണത്തെ ബിഗ്‌സ്‌ക്രീന്‍ അവാര്‍ഡിനര്‍ഹനായ മികച്ച നടന്‍ ടോവിനോ തോമസാണ്. ന്യൂ സെന്‍സേഷനല്‍ സിംഗര്‍ വിഭാഗത്തില്‍ കടുവയിലെ സൂപ്പര്‍ ഹിറ്റ് ഗാനം പാലപ്പള്ളി തിരൂപ്പള്ളി
പാടിയ അതുല്‍ നറുകരക്കും ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. എറണാകുളത്ത് വെച്ചായിരുന്നു അവാര്‍ഡ് ദാന ചടങ്ങ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



