Section

malabari-logo-mobile

ബാലറ്റ് പെട്ടി കാണാതായ സംഭവം;6 ഉദ്യോഗസ്ഥർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്; ഗുരുതര വീഴ്ച്ച

HIGHLIGHTS : മലപ്പുറം: പെരിന്തൽമണ്ണയിൽ ബാലറ്റ് പെട്ടി കാണാതായ സംഭവത്തിൽ ആറ് ഉദ്യോഗസ്ഥർക്കെതിരെ കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. പെരിന്തൽമണ്ണ സബ് ട്രഷറിയിലെയ...

മലപ്പുറം: പെരിന്തൽമണ്ണയിൽ ബാലറ്റ് പെട്ടി കാണാതായ സംഭവത്തിൽ ആറ് ഉദ്യോഗസ്ഥർക്കെതിരെ കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി.

പെരിന്തൽമണ്ണ സബ് ട്രഷറിയിലെയും മലപ്പുറം സഹകരണ രജിസ്ട്രാർ ഓഫീസിലെയും ആറ് ഉദ്യോഗസ്ഥർക്കാണ് നോട്ടീസ് നൽകിയതെന്നാണ് റിപ്പോർട്ട്.

sameeksha-malabarinews

പ്രാഥമിക അന്വേഷണത്തിൽ പെരിന്തൽമണ്ണ ട്രഷറിയിൽ നിന്ന് പെട്ടി പുറത്തേക്ക് പോയതിൽ ട്രഷറി ഓഫീസർക്കും തപാൽ വോട്ടുകൾ കൊണ്ടുപോയ മലപ്പുറം സഹകരണ രജിസ്ട്രാർക്കും ഗുരുതര വീഴ്ച പറ്റിയെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇതെ തുടർന്നാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 38 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം വിജയിച്ചത്. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എണ്ണാതെ മാറ്റി വെച്ച 348 തപാൽ വോട്ടുകളാണ് കാണാതായ പെട്ടിയിൽ ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് ദിവസം തന്നെ ഈ വോട്ടുകൾ അസാധുവാക്കിയതിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.പി എം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഈ പെട്ടി ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ട്രഷറിയിൽ കാണാനില്ലെന്ന് വ്യക്തമായത്.പിന്നീട് മലപ്പുറം സഹകരണ ജേ.രജിസ്ട്രാർ ഓഫീസിൽ നിന്ന് പെട്ടികണ്ടെത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!