Section

malabari-logo-mobile

മീസില്‍സ് പ്രതിരോധ കുത്തി വെയ്പ്; ജില്ലാ തല ക്യാമ്പയിന്‍ മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു

HIGHLIGHTS : Measles vaccination vape; District level campaign minister V. Abdurrahiman inaugurated

ജില്ലാതല മീസില്‍സ് പ്രതിരോധ കുത്തി വെയ്പ് ക്യാമ്പയിന്‍ താനൂര്‍ സിഎച്ച്സിയില്‍ കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. സി എച്ച് സി താനൂര്‍ നടപ്പിലാക്കിയ ഔട്ട് റീച്ച് പ്രോഗ്രാമിന്റെ മികവിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. തുടര്‍ന്ന് സി എച്ച് സി താനൂരിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണ പുരോഗതിയും മന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തി.

വാക്സിനേഷനോട് വിമുഖത കാണിക്കുന്ന മേഖലകളില്‍ ആര്‍ ആര്‍ ടിയെ ഉപയോഗിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനായുള്ള മൈക്രോ പ്ലാന്‍ ജില്ലാ തലത്തില്‍ രൂപീകരിച്ചു. ഇതിന്റെ പുരോഗതി ആഴ്ച തോറും വിലയിരുത്താനും തീരുമാനമായി. തുടര്‍ന്ന് മന്ത്രിയുടേയും ജില്ലാ കലക്ടറുടേയും ജില്ലാ മെഡിക്കല്‍ ഓഫീസറുടേയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് വാക്സിനേഷന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

sameeksha-malabarinews

ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ്, വാക്സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. പ്രവീണ, താനൂര്‍ സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി ഹാഷിം, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍, താനൂര്‍ നഗരസഭ അധ്യക്ഷന്‍ പി.പി ഷംസുദ്ധീന്‍, ഉപാധ്യക്ഷ സുബൈദ, സ്ഥിരം സമിതി അധ്യക്ഷരായ അലി അക്ബര്‍, ജയപ്രകാശ്, കൗണ്‍സിലര്‍മാരായ പി.ടി. അക്ബര്‍, റഷീദ് മോര്യ, ഉമ്മുകുല്‍സു എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!