Section

malabari-logo-mobile

പാലക്കാട്ട് പതിനാറുകാരിയെ വീട്ടില്‍ വിളിച്ചു വരുത്തി യുവാവ് തീകൊളുത്തി; ഇരുവര്‍ക്കും പൊള്ളലേറ്റു

HIGHLIGHTS : Palakkad: A 16-year-old girl was called home and set on fire by a youth; Both suffered burns

പാലക്കാട്ട് പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീകൊളുത്തി. കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശികളായ ധന്യ (16), സുബ്രഹ്‌മണ്യം (23) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
80 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജന്‍മ ദിനമാണെന്ന് പറഞ്ഞാണ് ബാലസുബ്രഹ്‌മണ്യമെന്ന യുവാവ് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പെണ്‍കുട്ടി മുറിയിലെത്തിയ ശേഷം ഉടന്‍ ഇയാള്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും നിലവിളിച്ച് മുറിയ്ക്ക് പുറത്തേക്ക് വരുന്നത് കണ്ട അമ്മ നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. യുവാവിന്റെ കൃത്യത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

sameeksha-malabarinews

ആദ്യം നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്കു മാറ്റി.

[wp_show_posts id="107380"]

 

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക