HIGHLIGHTS : actress bhavana's instagram post viral
”നമ്മളെല്ലാവരും കുറച്ച് തകര്‍ന്നവരാണ്, അതിനാലാണ് ഇങ്ങനെ വെളിച്ചം ഉള്ളിലേക്ക് വരുന്നത്” (We are all a little broken,that’s how the light gets in). മഞ്ജു വാര്യരെടുത്ത വളരെ വെത്യസ്തമായ ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് നടി ഭാവന എഴുതിയ വാക്കുകളാണ് ഇവ. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ഭാവന ഈ ഫോട്ടോ പങ്കുവെച്ചത്.
ആയിരക്കണക്കിന് ഫോളവേഴ്സാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി കമന്റുകളും ഉണ്ട്. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന് വാക്കുകളാണ് ഭാവന എഴുതിയ ക്യാപ്ഷന്‍ എന്ന കമന്റുകളും ഉണ്ട്.
കഴിഞ്ഞ ദിവസം ഭാവന ഇട്ട ഇന്‍സ്റ്റാ പോസ്റ്റും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. നിരവധി പേരാണ് ഈ പോസ്റ്റ് ഷെയര്‍ചെയ്തത്. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട ഈ പോസ്റ്റില്‍ നേരത്തെ ഒഴിഞ്ഞുമാറിയ സിനിമാലോകത്തെ പലരും പോസ്റ്റ് ഷെയര്‍ ചെയ്തതും ചര്‍ച്ചയായിരുന്നു.
നിലവില്‍ മലയാളസിനിമയില്‍ സജീവമല്ലാത്ത ഭാവന കന്നഡയില്‍ താരമാണ്. അടുത്തിറങ്ങിയ ഭജ്രംഗി 2, ഇന്‍സ്പെക്ടര്‍ വിക്രം എ്ന്നീ ചിത്രങ്ങള്‍ വന്‍ വിജയങ്ങളാണ്.
View this post on Instagram