Section

malabari-logo-mobile

സിൽവർ ലൈൻ ഡിപിആർ പ്രസിദ്ധീകരിച്ചു; പദ്ധതി നടപ്പിലായാൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ വിശദാംശങ്ങളടക്കം

HIGHLIGHTS : Silver Line DPR published

സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പ്രസിദ്ധീകരിച്ചു. സർക്കാർ വെബ്സൈറ്റിന് പുറമേ നിയമസഭയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആറു വോള്യങ്ങളിലായി 3773 പേജ് ഉള്ളതാണ് വിശദമായ പദ്ധതി റിപ്പോർട്ട്.

ഡിപി ആറിലെ പ്രധാനപ്പെട്ട ഭാഗം 974 പേജുള്ള ജിയോ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടാണ് . ശേഷം 470 പേജുള്ള ട്രോപ്പിക്കൽ സർവേയാണ് ഉള്ളത്.

sameeksha-malabarinews

620 പേജുള്ള സാധ്യത പഠനവും ഡി പി ആറിന്റെ ഭാഗമാണ്. പദ്ധതി നടപ്പിലായാൽ ഉണ്ടാകുന്ന മാറ്റങ്ങൾ കുറിച്ചാണ് ഈ രൂപരേഖയിൽ പറയുന്നത്. 203 പേജിലുള്ള ട്രാഫിക് സർവ്വേയിൽ പദ്ധതി നടപ്പിലാക്കിയതിലൂടെ ഉണ്ടാകുന്ന ഇന്ധന ലാഭം സമയലാഭം എന്നിവയെല്ലാം വിവരിക്കുന്നു.

2025-26 ൽ പദ്ധതി കമ്മീഷൻ ചെയ്യും. ആറരലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്നു. ആദ്യഘട്ടത്തിൽ തന്നെ നെടുമ്പാശ്ശേരി എയർപോർട്ട് ബന്ധിപ്പിക്കും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകൾക്കായി പ്രത്യേക ട്രെയിൻ ഏർപ്പെടുത്തും. ട്രക്കുകൾ കൊണ്ടുപോവാൻ കൊങ്കൺ മാതൃകയിൽ റോറോ സർവീസ് ഉണ്ടാകും ഒരു തവണ 480 ട്രക്കുകൾ കൊണ്ടുപോകാം.

പരിസ്ഥിതി ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ടും ഡിപിആറിലുണ്ട്. ട്രാഫിക്ക് സർവ്വേ ജിയോ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് ഗ്രാഫിക് സർവ്വേ എന്നിവയും റിപ്പോർട്ടിന്റെ ഭാഗമാണ്. തിരുവനന്തപുരം സെൻട്രൽ ഫോർ എൻവിയോൺമെൻറ് ആൻഡ് ഡെവലപ്മെൻറ് ആണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. ഡോ. ടി ആർ വിനോദ് അധ്യക്ഷനായ വിദഗ്ധസംഘമാണ് സാമൂഹികാഘാത പഠനത്തിന് നേതൃത്വം നൽകിയത്. സിൽവർ ലൈൻ കടന്നുപോകുന്ന പ്രദേശത്തെ മുഴുവൻ സസ്യജാലങ്ങളുടെയും മാറ്റത്തെ ക്കുറിച്ചുള്ള വിവരങ്ങൾ120 പേജുള്ള ഈ ഭാഗം ഉൾക്കൊള്ളുന്നു.

പദ്ധതി നടപ്പാക്കിയാൽ ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചാണ് 620 പേജുള്ള ഫീസബിൾ സ്റ്റഡി റിപ്പോർട്ടിൽ പറയുന്നത്. സ്റ്റേഷനുകളുടെ രൂപരേഖയും റിപ്പോർട്ടിലുണ്ട്. ഡി പി ആറിൽ പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദമായ കണക്കും ദേവാലയങ്ങളുടെ ചിത്രങ്ങളും ഉൾപ്പെടുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!