Section

malabari-logo-mobile

കോവിഡ് പശ്ചാത്തലത്തില്‍ നടന്ന ഹയര്‍ സെക്കന്ററി തുല്യത പരീക്ഷക്ക് ഇന്ന് സമാപനം

HIGHLIGHTS : Today marks the end of the Higher Secondary Equivalency Examination held in covid background

തിരൂര്‍: കേരള സംസ്ഥാന സാക്ഷരത മിഷന്‍ നടപ്പിലാക്കുന്ന ഹയര്‍ സെക്കന്ററി തുല്യത പരീക്ഷക്ക് ഇന്ന് സമാപനം. 26 മുതല്‍ 31 വരെ 6 വിഷയങ്ങളിലായാണ് പരീക്ഷാ നടന്നത്. 460 ഓളം പഠിത്താക്കള്‍ പരീക്ഷ എഴുതി. തിരൂര്‍ ബോയ്‌സ് ഹൈ സ്‌കൂളില്‍ വെച്ച് നടന്ന പരീക്ഷ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്‍, അധ്യാപകര്‍ എന്നിവരുടെ പൂര്‍ണ്ണ പിന്‍തുണയില്‍ 24ലോളം ക്ലാസ്സുകളില്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരീക്ഷ നടന്നത്. ഇന്ന് വാരാന്ത്യ ലോക്ക്ഡൗണ്‍ നിലനില്‍ക്കേ വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തത് കാരണം പരീക്ഷക്ക് എത്താന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും തുടര്‍ന്ന് എക്‌സാം കോര്‍ഡിനേറ്റര്‍മാര്‍ പൊന്നാനി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ അറിയിക്കുകയും ആവശ്യ പ്രകാരം പൂര്‍ണ്ണ പിന്തുണയോടെ കെ എസ് ആര്‍ ടി സി ബസ് അനുവദിച്ചു നല്‍കുകയും ചെയ്തു.

ലോക്കഡൗണിന്റെ പശ്ചാത്തലത്തില്‍ ഒന്നര വര്‍ഷത്തോളം എക്‌സാം നീണ്ടു നില്‍ക്കുകയും ആയതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സ് സംഘടിപ്പിച്ചാണ് പഠനം മുന്നോട്ട് കൊണ്ടുപോയത്.

sameeksha-malabarinews

പരീക്ഷ കഴിഞ്ഞതില്‍ എല്ലാ പഠിത്താക്കാളും പൂര്‍ണ്ണ വിജയ പ്രതീക്ഷയിലാണ്. പ്രായഭേദമന്യേ പഠിത്താക്കള്‍ ഒത്തൊരുമിക്കുകയും അവസാനഘട്ടത്തില്‍ കേക്ക് മുറിച്ച് തങ്ങളുടെ സന്തോഷം പങ്കെടുകയും ചെയ്തു. എക്‌സാം കോഡിനേറ്റര്‍ മാരായ ടി ഷീജ, സദി രത്‌നം എന്നിവര്‍ പരിക്ഷ എഴുതിയ എല്ലാ പഠിത്താക്കള്‍ക്കും വിജയാശംസകള്‍ നേര്‍ന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!