തിരൂരില്‍ ഇടതുസ്ഥാനാര്‍ത്ഥിക്കായി യൂത്തകോണ്‍ഗ്രസ്സിന്റെ പ്രചരണബോര്‍ഡ്

ponmundath youth congress sthapicha boardതിരൂര്‍ : തിരൂര്‍ വൈലത്തൂരില്‍ ഇടതുപിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥി വി അബ്ദുറഹിമാന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് യുത്ത് കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രചരണബോര്‍ഡ്.. യൂത്ത് കോണ്‍ഗ്രസ് പൊന്‍മുണ്ടും മണ്ഡലം യുത്ത്‌കോണ്ഗ്രസ്സ് കമ്മറ്റിയാണ് ബോര്‍ഡ് സ്ഥാിപിച്ചത്.
‘ വി അബ്ദറഹിമാന്‍ വേര്‍പെടുത്താനാവാത്ത സൗഹൃദം, പൊന്നാനി പ്രതീക്ഷിച്ച സ്വതന്ത്രമതേതര സ്ഥാനാര്‍ത്ഥി എന്ന തലക്കെട്ടോടു കൂടിയ ബോര്‍ഡാണ് സ്ഥാപച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാക്കള്‍ നേരിട്ടെത്തിയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. വിവരമറിഞ്ഞ് ജനക്കുട്ടം സംഭവസ്ഥലത്ത് തടിച്ചുകൂടി. തുടര്‍ന്ന് ലീഗ് കോണ്‍ഗ്രസ്സ് മണ്ഡലം നേതാക്കളിടപെട്ട് ബോര്‍ഡ് നീക്കം ചെയ്യാന്‍ ആവിശ്യപ്പെട്ടങ്ങിലും പ്രവര്‍ത്തകര്‍ അതിന് തയ്യാറായില്ല.

പഞ്ചായത്ത് തിരഞ്ഞടുപ്പിലടക്കം കോണ്‍ഗ്രസ്സും ലീഗം നേര്‍ക്കുനേര്‍ മല്‍സരിച്ച പഞ്ചായത്താണ് പൊന്‍മുണ്ടം ഇവിടെ വര്‍ഷങ്ങളായി കോണ്‍ഗ്രസ്സ് ലീഗ് തര്‍ക്കം നിലനില്‍ക്കുകയാണ്. കോണ്‍ഗ്രസ്സിന് ജില്ലയില്‍ ശക്തിയുള്ള ഒരു മേഖലയാണ് പൊന്‍മുണ്ടം.