യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മന്ത്രിയുടെ കാര്‍ തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷം

Story dated:Saturday September 24th, 2016,03 28:pm

youthcongressതിരുവനന്തുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വനം വകുപ്പ് മന്ത്രി കെ രാജുവിനെ കരിങ്കൊടി കാണിച്ചു. സെക്രട്ടറിയേറ്റിനു മുന്നില്‍ സ്വാശ്രയ വിഷയത്തില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

രാവില 10.45 ഓടെ മന്ത്രിയുടെ കാര്‍ യൂത്ത് കോണ്‍ഗ്രസ്ിന്റെ സമരപന്തലിന് മുന്നിലെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മന്ത്രിയുടെ കാര്‍ തടയുകയായിരുന്നു.തുടര്‍ന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നതിനിടെ പോലീസിനുനേരെ പ്രവര്‍ത്തകര്‍ കസേര എറഞ്ഞതോടെ പോലീസ് ലാത്തി വിശുകയായിരുന്നു. തുടര്‍ന്ന് ജലപീരങ്കി ഉപയോഗിച്ചു.

സ്ഥലത്തെത്തിയ ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്.