യുവാവിനെ എസ്‌ഐ മര്‍ദ്ധിച്ചതായി പരാതി പരപ്പനങ്ങാടി പോലീസ്‌ സ്‌റ്റേഷനുമുന്നില്‍ സംഘര്‍ഷം ലാത്തിവീശല്‍

parappanangadiപരപ്പനങ്ങാടി കുടുംബപ്രശനം സംസാരിക്കാന്‍ പോലീസ്‌ സ്‌റ്റേഷനിലെത്തിയ യുവാവിനെ പരപ്പനങ്ങാടി എസ്‌ഐ അകാരണമായി കസ്റ്റഡിയിലെടുത്ത്‌ മര്‍ദ്ധിച്ചതായി പരാതി. . പരപ്പനങ്ങാടി സദ്ദാംബീച്ചിലെ ചേക്കിന്റെ പുരക്കലെ റഫീഖ്‌(30)നെ പരപ്പനങ്ങാടി എസ്‌ ഐ മര്‍ദ്ധിച്ചതായാണ്‌ പരാതി. തുടര്‍ന്ന്‌ സ്റ്റേഷനു മുന്നില്‍ നാട്ടുകാര്‍ തടിച്ചുകൂടിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ പോലീസ്‌ ലാത്തി വീശി..
വ്യാഴാഴ്‌ച വൈകീട്ടോടെയാണ്‌ സംഭവങ്ങളുടെ തുടക്കം ബുധനാഴ്‌ച പരപ്പനങ്ങാടി വില്ലേജ്‌ ഓഫീസില്‍ നികുതി അടക്കാനനുവദിച്ചില്ലെന്ന്‌ ആരോപിച്ച്‌ റഫീഖും കുടുംബവും സമരം നടത്തിയിരുന്നു. അടുത്ത ദിവസം ഒരു സുഹൃ്‌തിന്റെ കുടുംബപ്രശനം പറഞ്ഞുതീര്‍ക്കാന്‍ സ്റ്റേഷനിലെത്തിയ റഫീക്കിനെ എസ്‌ഐ ഈ സമരത്തിന്റെ കാര്യം പറഞ്ഞ്‌ സ്റ്റേഷനകത്തേക്ക്‌ പിടിച്ചിടുകയും മര്‍ദ്ധിക്കുകയും ചെയ്‌തതായാണ്‌ പരാതി.
തുടര്‍ന്ന്‌ റഫീക്കിന്റെ ചെറി കുട്ടികളടങ്ങിയ കുടുംബവും സ്‌റ്റേഷനിലെത്തുകയും പുറത്ത്‌ ആളുകള്‍ തടച്ചുകൂടുകയും ചെയ്‌തതോടെ സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥയായി. ഇതിനിടെ റഫീഖ്‌ എസ്‌ഐയുടെ മുറിക്ക്‌ പുറത്ത്‌ കിടക്കുക കൂടി ചെയ്‌തതോടെ കാര്യങ്ങള്‍ കുടുതല്‍ സങ്കീര്‍ണ്ണമായി.
തുടര്‍ന്ന്‌ തിരൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ വന്‍പോലീസ്‌ സംഘം സ്ഥലത്തെത്തുകയും സ്‌റ്റേഷനു മുന്നില്‍ കുടിയിരുന്ന ആളുകളെ ലാത്തി വീശിയോടിക്കുകയുമായിരുന്നു. പിന്നീട്‌ പോലീസ്‌ റഫീഖിനെ ബലം പ്രയോഗിച്ച്‌ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിലേക്ക്‌ മാറ്റി

ഇതിനിടെ റഫീഖിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന പരാതി പരപ്പനങ്ങാടി കോടതി മുമ്പാകെ എത്തുകയും എസ്‌ഐ ജെ ഇ ജയനെ മജിസട്രേറ്റ്‌ കോടിതിയിലേക്ക്‌ വിളിച്ചുവരുത്തുകയും ചെയ്‌തു. എന്നാല്‍ സ്‌റ്റേഷനില്‍ ആരും തന്നെ അനധികൃത കസ്‌റ്റഡിയിലില്ലെന്ന്‌ എസ്‌ഐ മൊഴി നല്‍കി. തുടര്‍ന്ന റഫീഖിന്റെ സഹോദരി മൈമുന തന്റെ സഹോദരനെ നിയമവിരുദ്ധമായി കസ്‌റ്റഡിയില്‍ വെക്കണമെന്ന്‌ പരാതി വക്കീല്‍ മുഖേനെ രേഖാമൂലം സമര്‍പ്പിച്ചു. ഇതിനെ കുറിച്ച്‌ അന്വേഷിക്കാന്‍്‌ മജിസ്‌ട്രേറ്റ്‌ പിടി പ്രകാശന്‍ അഡ്വ കുഞ്ഞിമുഹമ്മദിനെ കമ്മീഷനായി നിയോഗിച്ചു. തുടര്‍ന്ന്‌ അഡ്വ കുഞ്ഞിമുഹമ്മദ്‌ സ്‌റ്റേഷനിലെത്ത്‌ തെളിവുകള്‍ സ്വീകരിച്ചു. ഈ സമയത്ത്‌ റഫീഖ്‌ പോലീസ്‌ സ്‌റ്റേഷനുള്ളില്‍ കിടക്കുന്നുണ്ടായിരുന്നു. കമ്മീഷന്‍ വെ്‌ള്ളിയാഴ്‌ച രാവിലെ കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും.