യുവാവ് പെട്രോളൊഴിച്ച് തീ വെച്ച പെണ്‍കുട്ടി മരിച്ചു

കോയമ്പത്തൂര്‍: പത്തനംതിട്ട കടമ്മനിട്ടയില്‍ പെട്രോളൊഴിച്ച് തീവെച്ച പെണ്‍കുട്ടി മരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സക്കിടെ രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ കടമ്മനിട്ട അങ്കണവാടിക്ക് സമീപം തേക്കുംപറമ്പില്‍ സജിലി(സോമു 23)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പെണ്‍കുട്ടിയ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിയച്ചിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.

പെണ്‍കുട്ടിയോട് പ്രതി സജില്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നെന്ന് കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വീട്ടുകാര്‍ സമ്മതിച്ചില്ല. പ്രായപൂര്‍ത്തിയായ ശേഷം ആലോചിക്കാമെന്നും ഫോണ്‍വിളികള്‍ വേണ്ടെന്നും വീട്ടുകാര്‍ വിലക്കിയിരുന്നു. എന്നാല്‍ വീടുവിട്ട് ഇറങ്ങിച്ചെല്ലണമെന്ന് പ്രതി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പെണ്‍കുട്ടി എതിര്‍ക്കുകയായിരുന്നു. ഇതെതുടര്‍ന്ന് വൈകീട്ട് കുടുംബവീട്ടില്‍ വെച്ച് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് ഇയാള്‍ കത്തിക്കുകയായിരുന്നു.

പൊള്ളലേറ്റതിനെ തുടര്‍ന്ന് ആളൊഴിഞ്ഞ വീട്ടില്‍ നിന്നും പിടികൂടി പ്രതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.