Section

malabari-logo-mobile

യൂസഫലി കേച്ചേരി അന്തരിച്ചു

HIGHLIGHTS : കൊച്ചി:: മലയാള ചലച്ചിത്രഗാനരംഗത്ത്‌ വസന്തം നീര്‍ത്ത കേച്ചേരിയുടെ സ്വന്തം യൂസഫലി (81) അന്തരിച്ചു ഇന്ന്‌ വൈകീട്ട്‌ കൊച്ചിയിലെ സ്വകാര്യ ആസ്‌പത്രിയില്‍...

yousafal kecheriകൊച്ചി:: മലയാള ചലച്ചിത്രഗാനരംഗത്ത്‌ വസന്തം നീര്‍ത്ത കേച്ചേരിയുടെ സ്വന്തം യൂസഫലി (81) അന്തരിച്ചു ഇന്ന്‌ വൈകീട്ട്‌ കൊച്ചിയിലെ സ്വകാര്യ ആസ്‌പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.ഖബറടക്കം നാളെ വൈകീട്ട്‌ തൃശ്ശുര്‍ പട്ടിക്കര ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ നടക്കും.
ഏറെ നാളായി രോഗബാധയെത്തുടര്‍ന്ന്‌ ആശുപത്രിയിലായിരുന്നു അദ്ദേഹം.

യൂസഫലിയുടെ ചലച്ചിത്രഗാനങ്ങളും കവിതകളും ഭക്തിഗാനങ്ങളും മലയാളി എന്നും ഹൃദയത്തിലേറ്റിയവയാണ്‌ ഗാനരചനക്ക്‌ പുറമെ മരം, വനദേവത, നീലത്താമര തുടങ്ങിയ മൂന്ന്‌ ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനംചെയ്‌തിട്ടുണ്ട്‌.
രണ്ട്‌ ലോകം, ശരപഞ്‌ജരം, ഈറ്റ, മരം, നീലത്താമര, മീന്‍, സഞ്ചാരി. ധ്വനി ഗസര്‍, പരിണയം സര്‍ഗ്ഗം, തുടങ്ങിയ നിരവധി ചിത്രങ്ങളിലെ ഹിറ്റ്‌ഗാനങ്ങള്‍ ഇദ്ദേഹത്തിന്റെ സംഭവാനയാണ്‌. യൂസഫലിയുടെ ഗാനങ്ങളില്‍ കൃഷണഭക്തിയുടെ സാനിധ്യം ശ്രദ്ധേയമായിരുന്നു.

sameeksha-malabarinews

യൂസഫലി കച്ചേരിക്ക്‌ ഓടക്കുഴല്‍ അവാര്‍ഡ്‌, വള്ളത്തോള്‍ പുരസ്‌ക്കാരം, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. 2000ല്‍ മഴ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക്‌ ദേശീയപുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്‌. മൂന്ന്‌ തവണ ഗാനരചനക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!