വയനാട് താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു

താമരശ്ശേരി: ശക്തമായ മഴയില്‍ വയനാട് താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിന്റെ ഒമ്പതാം വളവിലാണ് മണ്ണിടിച്ചിലുണ്ടായത്. ചൊവ്വാഴ്ച രാവിലെ ദേശീയപാതയിലേക്ക് വലിയതോതില്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ വയനാട്-കോഴിക്കോട് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. പെരുന്നാള്‍ അവധികഴിഞ്ഞ് ജോലിക്കും വിദ്യാലയങ്ങളിലേക്കും മറ്റും പോകുന്നവരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ നിരവധി പേരാണ് ചുരത്തില്‍ കുടുങ്ങിയത്.