Section

malabari-logo-mobile

വയനാട്‌ ഫ്‌ളവര്‍ഷോയ്‌ക്ക്‌ നാളെ തുടക്കം.

HIGHLIGHTS : സുല്‍ത്താന്‍ബത്തേരി: കോടമഞ്ഞിന്റെ തണുപ്പും പൂക്കളുടെ വസന്തവുമൊരുക്കി വയനാട്‌ നിങ്ങളെ കാത്തിരിക്കുന്നു. 'പൂപ്പൊലി' 2015 എന്ന്‌ പേരിട്ടിരിക്കുന്ന വയന...

18786238സുല്‍ത്താന്‍ബത്തേരി: കോടമഞ്ഞിന്റെ തണുപ്പും പൂക്കളുടെ വസന്തവുമൊരുക്കി വയനാട്‌ നിങ്ങളെ കാത്തിരിക്കുന്നു. ‘പൂപ്പൊലി’ 2015 എന്ന്‌ പേരിട്ടിരിക്കുന്ന വയനാട്‌ ഫ്‌ളവര്‍ഷോ ചൊവ്വാഴ്‌ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. അമ്പലവയലില്‍ കേരള കാര്‍ഷിക സര്‍വകലാശാലയും റീജിണല്‍ അഗ്രികള്‍ച്ചര്‍ റിസേര്‍ച്ച്‌ സ്റ്റേഷനും ഒരുക്കിയിരിക്കുന്ന എക്‌സപോയില്‍ വൈവിദ്യമാര്‍ന്ന നിരവധി സസ്യ പുഷ്‌പ ഫലങ്ങളുടെ പ്രദര്‍ശനമാണ്‌ നടക്കുക.

സണ്‍ഗാര്‍ഡന്‍ മൂണ്‍ ഗാര്‍ഡന്‍ എന്ന്‌ പേരിട്ടിരിക്കുന്ന പവലിയനുകളില്‍ നിരവധി വ്യത്യസ്‌ത ഇനങ്ങളില്‍പ്പെട്ട പൂച്ചെടികള്‍ ഒരുക്കിയിട്ടുണ്ട്‌. അത്യപൂര്‍വ്വമായ റോസ്‌ ചെടികള്‍ ഉള്‍പ്പെട്ട റോസ്‌ ഗാര്‍ഡന്‍ രണ്ടേക്കറിലാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. നറു നിറങ്ങളിലുള്ള ജറപറ ഗാര്‍ഡന്‍ അതിമനോഹരമാണ്‌. അയ്യായിരത്തില്‍ പരം ഡാലിയകളുടെ വര്‍ണകാഴ്‌ചകളും ഫ്‌ളവര്‍ഷോയ്‌ക്ക്‌ മാറ്റുകൂട്ടും. രാജ്യത്തെ വിവധ കാര്‍ഷിക സര്‍വകലാശാലകളില്‍ നിന്നുള്ള ഡിപ്പാര്‍ട്ടുമെന്റുകള്‍ ഒരുക്കുന്ന കാര്‍ഷിക സ്റ്റാളുകളില്‍ പരീഷണം നടത്തി വിജയിച്ച പുതിയ ഇനം വിത്തുകളും പ്രദര്‍ശനത്തിനുണ്ടായിരിക്കും.

sameeksha-malabarinews

മേളയുടെ ഭാഗമായി വൈകുന്നേരങ്ങളില്‍ വിവധ സാംസ്‌ക്കാരിക പരിപാടികള്‍ നടക്കും. ഇതോടൊപ്പം ഫുഡ്‌ ഫെസ്റ്റിവലും ഒരുക്കിയിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!