വാഷിംഗ്ടണില്‍ ഷോപ്പിംഗ് മാളില്‍ വെടിവെപ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു

washingtonവാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ ഷോപ്പിംഗ് മാളിലുണ്ടായ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ബര്‍ലിംഗ്ടണില്‍ സ്ഥിതി ചെയ്യുന്ന കാസ്‌കെയ്ഡ് മാളില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

വെടിവയ്പ്പുണ്ടായ ഉടന്‍ മാള്‍ ഒഴിപ്പിച്ച പോലീസ്, അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. വെടിവെയ്പ് നടത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായരുന്നു.

20 നും 25 നും ഇടയില്‍ പ്രായമുള്ളയാളാണ് വെടിവെപ്പ് നടത്തിയത്. ഇയാള്‍ കറുത്ത ഷര്‍ട്ട് ധരിച്ചാണ് എത്തിയതെന്നും പോലീസ് അറിയിച്ചു.