തെരഞ്ഞടുപ്പിന് ഹരമേകാന്‍ വേങ്ങരയില്‍ ക്വിസ് മത്സരവും

വേങ്ങര: ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇലക്ഷന്‍ വിഭാഗം വേങ്ങര മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വേണ്ടി നാളെ ഒക്‌ടോബര്‍ നാലിന് ക്വിസ് മത്സരം നടത്തും.

രാവിലെ 9.30 ന് വേങ്ങര വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് മത്സരം സംഘടിപ്പിക്കുക. 25 വയസുവരെ പ്രായമുള്ള മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ വോട്ടര്‍ കാര്‍ഡും അതിന്റെ ഫേട്ടോ കോപ്പിയും സഹിതം ഹാജരാവണം.

മത്സരത്തില്‍ വിജയികളാവുവര്‍ക്ക് യഥാക്രമം 3000, 2000, 1000 എ ക്രമത്തില്‍ ക്യാഷ് പ്രൈസ് നല്‍കും. വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ അമിത് മീണ സമ്മാനങ്ങള്‍ വിതരണം ചെയ്യും.