കുറ്റിപ്പുറത്ത് 76 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

പണമെത്തിക്കുന്നത് വേങ്ങരയിലേക്ക്

തിരൂര്‍ കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ വെച്ച് എഴുപത്ത് ആറ് ലക്ഷത്തി നാല്‍പ്പത്തിആറായിരം രൂപയുടെ കള്ളപ്പണം പിടികൂടി. പണം കടത്തിയ വേങ്ങര ഊരകം ഇരിങ്ങല്ലുര്‍ സ്വദേശികളായ അബ്ദുറഹ്മാന്‍, സിദ്ധീഖ് എന്നിവരാണ് അറസ്റ്റിലയാത്. ഇന്ന് രാവിലെ ട്രെയിനില്‍ വന്നിറങ്ങിയ ഇവരെ വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രൂപീകരിച്ച പ്രത്യേക സ്‌ക്വാഡാണ് പിടികുടിയത്.
രണ്ടായിരും രൂപയുടെ കെട്ടുകളായി സോക്‌സിനുള്ളിലും, വസ്ത്രത്തനുള്ളിലുമായാണ് പണം സൂക്ഷിച്ചിരുന്നത്.

ട്രെയിനില്‍ കുറ്റിപ്പുറത്ത് ഇറങ്ങി അവിടെ നിന്ന് കാറില്‍ വേങ്ങരയിലേക്ക് പണം കടത്താനായിരുന്നു ഇവരുടെ പ്ലാന്‍ എന്നാണ് സൂചന.
ഈ പണം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാര്‍്ക്കിടയില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചാണോ എന്ന് അന്വേഷണവും നടക്കുന്നുണ്ട്. ഇരുവരേയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.