HIGHLIGHTS : പത്തനംതിട്ട: ആറന്‍മുള എംഎല്‍എ വീണ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതിക്കുവേണ്ടി തിരച്ചില്‍ ശക...
പത്തനംതിട്ട: ആറന്‍മുള എംഎല്‍എ വീണ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതിക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കി.
ആറാട്ടുപ്പുഴ സ്വദേശിയായ ബിജോ മാത്യുവാണ് ആറു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത് മുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
ഇയാള്‍ ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ 1.65 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കൂടാതെ അടൂര്‍ സ്വദേശികളില്‍ നിന്ന് 345000 രൂപയും തട്ടെടുത്തു എന്നാണ് റിപ്പോര്‍ട്ട്.
ഇയാള്‍ പണം വാങ്ങിയ ആളുകള്‍ക്ക് ഒരോ ടിക്കറ്റുകളും നല്‍കിയിരുന്നു. എന്നാല്‍ ഇത് റദ്ദായതോടെയാണ് സംശയം ഉണ്ടായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.
ബിജോ മാത്യു ജോലിക്കായി തന്നെ സമീപിച്ചിരുന്നുവെങ്കിലും പേഴ്‌സണല്‍ സ്റ്റാഫല്ലെന്ന് വീണ ജോര്‍ജ്ജ് അറിയിച്ചു. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടണത്തിനും വ്യാജരേഖ ചമച്ചതിനും പത്തനംതിട്ട ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കിയതായി വീണ എംഎല്‍എ വ്യക്തമാക്കി.