ദേശീയപാത പാണമ്പ്രയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു;വാതകം ചോരുന്നു ; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

തേഞ്ഞിപ്പലം: പാണമ്പ്രയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. വാതകം ചോരുന്നു. ഇതെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. കോഴിക്കോട് തൃശൂര്‍ ദേശീയപാതയിലെ ഗതാഗം നിരോധിച്ചിരിക്കുകയാണ്.
ചേളാരി ഐഒസിയുടെ ഗ്യാസ് പ്ലാന്റ് അപകടം ഉണ്ടായ സ്ഥലത്തിന് ഏതാനും കിലോമീറ്ററുകള്‍ക്കുള്ളിലാണ്. അതുകൊണ്ടുതന്നെ വന്‍ അപകട സാധ്യത മുന്നില്‍ കണ്ട് പോലീസും ഫയര്‍ഫോഴ്‌സും ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.മംഗലാപുരത്ത് നിന്ന് ചേളാരിയിലേക്ക് വരികായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.

അപകടത്തെ തുടര്‍ന്ന് സമീപ്രദേശത്തെ ആളുകളെ മാറ്റിയിട്ടുണ്ട്. ആളുകള്‍ ലൈറ്റുകള്‍ ഇടരുതെന്നും തീ കൊളുത്തരുതന്നെന്നും ആളുഖ്‌ല# കാഴ്ച്ചക്കാരയി അങ്ങോട്ട് പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം സംഭവിച്ചത്.

Related Articles