രാജ്യസഭിയില്‍ മത്സരിക്കാന്‍ വയലാര്‍ രവിയും കെകെ രാഗേഷും

vayalar ravi and k k rageshതിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് മുതിര്‍ന്ന നേതാവ് വയലാര്‍ രവിക്ക് നല്‍കാന്‍ സംസ്ഥാന നേതൃത്വം ധാരണയിലെത്തി. സി പി എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി കെ കെ രാഗേഷിനെ മത്സരിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തു.

നിലവില്‍ രാജ്യസഭാംഗമായ വയലാര്‍ രവിയുടെ പേര് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ച് അനുമതി വാങ്ങിയ ശേഷം ഔദ്യോഗികമായി വയലാര്‍ രവിയുടെ പേര് പ്രഖ്യാപിക്കും.

എസ് എഫ് ഐ അഖിലേന്ത്യാ മുന്‍ സെക്രട്ടറി കൂടിയായ രാഗേഷ് 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പാര്‍ട്ടി ഏല്‍പിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും അത് നിറവേറ്റാന്‍ ശ്രമിക്കുമെന്നും രാഗേഷ് പറഞ്ഞു.