സെമിഫൈനല്‍: ഇന്ത്യയ്ക്ക് 329 റണ്‍സ് വിജയലക്ഷ്യം

prv_d3578_1427352358സിഡ്‌നി: ലോകകപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പിക്കാന്‍ ഇന്ത്യയ്ക്ക് 329 റണ്‍സടിക്കണം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെടുത്തു. കഴിഞ്ഞ ഏഴ് മത്സരങ്ങളെ പോലെ എതിര്‍ ടീമിനെ ഓളൗട്ടാക്കാന്‍ ടീം ഇന്ത്യക്ക് കഴിഞ്ഞില്ല. ഇത്തവണ ഓസ്‌ട്രേലിയയുടെ ഏഴ് വിക്കറ്റുകള്‍ മാത്രമേ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് എടുക്കാനായുള്ളൂ.

വണ്‍ ഡൗണായി ഇറങ്ങിയ സ്റ്റീവ് സ്മിത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ആണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വെറും 93 പന്തില്‍ സ്മിത്ത് 105 റണ്‍സ് നേടി. സ്മിത്തും 81 റണ്‍സ് എടുത്ത ഫിഞ്ചും ചേര്‍ന്നാണ് ഓസ്‌ട്രേലിയക്ക് ശക്തമായ അടിത്തറ നല്‍കിയത്. മാക്‌സ്‌വെല്ലിനെ പുറത്താക്കാനായത് ഇന്ത്യയ്ക്ക് ആശ്വാസമായി. മാക്‌സ്വെല്‍ 14 പന്തില്‍ 23 റണ്‍സടിച്ചു. അശ്വിനാണ് മാക്‌സ്‌വെല്ലിന്റെ വിക്കറ്റ്.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മിച്ചല്‍ ജോണ്‍സണ്‍ 12 പന്തില്‍ നിന്ന് 27 റണ്‍സെടുത്തു. ഒമ്പത് ഓവറില്‍ 72 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. മോഹിത് ശര്‍മ രണ്ടും, ആര്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. കൃത്യതയോടെ പന്തെറിഞ്ഞെങ്കിലും മുഹമ്മദ് ഷമിക്ക് വിക്കറ്റൊന്നും കിട്ടിയില്ല.

Share news
error: Content is protected !!
Scroll to Top