വള്ളിക്കുന്നില്‍ സ്‌ത്രീയോട്‌ അശ്ലീലം കാണിച്ച യുവാവ്‌ അറസ്റ്റില്‍

Untitled-1 copyപരപ്പനങ്ങാടി: സ്‌ത്രീയോട്‌ മോശമായി പെരുമാറിയ യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അത്താണിക്കല്‍ സ്വദേശി സമീര്‍ (21)ആണ്‌ അറസ്റ്റിലായത്‌. അരിയല്ലൂരിലെ വീട്ടിലേക്ക്‌ പോവുകയായിരുന്ന യുവതിയോട്‌ കാറിലെത്തിയ യുവാവ്‌ കാര്‍ നിര്‍ത്തി അശ്ലീലം കാണിക്കുകയായിരുന്നു. ഇത്‌ കണ്ട്‌ സമീപത്തു നിന്നിരുന്ന രണ്ട്‌ കുട്ടികളാണ്‌ കാറിന്റെ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസിനെ അറിയിച്ചത്‌. ഇതുപ്രകാരം പരപ്പനങ്ങാടി എസ്‌ഐ കെ ജെ ജിനേഷ്‌ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു .