പ്ലാസ്റ്റിക്‌ ഖരമാലിന്യങ്ങള്‍ക്കെതിരെ കര്‍മ്മ പദ്ധതിയുമായി വള്ളിക്കുന്ന്‌ പ്രതീക്ഷ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍

prejoshവള്ളിക്കുന്ന്‌: അരിയല്ലൂരിന്‌ പിന്നാലെ മാലിന്യ മുക്ത ഗ്രാമമെന്ന പദ്ധതിയുമായി വള്ളിക്കുന്നും. വള്ളിക്കുന്നിലെ പ്രതീക്ഷ റസിഡന്‍ഷ്യല്‍ അസോസിയേഷനാണ്‌ തങ്ങളുടെ കീഴിലുള്ള 112 വീടുകളിലെ പ്ലാസ്റ്റിക്‌ മാലിന്യം ശേഖരിച്ച്‌ വേസ്റ്റ്‌ ഓണ്‍ വര്‍ത്ത്‌ എന്ന സ്ഥാപനത്തിന്‌ കൈമാറിയത്‌.

പരമാവധി പ്ലാസ്‌റ്റിക്‌ ഉപഭോഗം കുറയ്‌ക്കുക, വീട്ടാവശ്യങ്ങള്‍ക്ക്‌ തുണി സഞ്ചികള്‍ ഉപയോഗിക്കുിക ഗാര്‍ഹിക മാലിന്യങ്ങള്‍ സ്വന്തം പുരയിടത്തില്‍ തന്നെ സംസ്‌്‌ക്കരിക്കുന്നതിനായി പൈപ്പ്‌ കമ്പോസ്‌റ്റ്‌ സ്ഥാപിക്കുക എന്നിവയാണ്‌ അസോസിയേഷന്‍ ഏറ്റെടുത്ത്‌ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍.

ഈ പദ്ധതിക്ക്‌ വന്‍ ജനകീയ പിന്തുണയാണ്‌ ലഭിക്കുന്നതെന്ന്‌ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു