വള്ളിക്കുന്നില്‍ എടിഎം കൗണ്ടര്‍ തകര്‍ത്ത്‌ കവര്‍ച്ചാ ശ്രമം

vallikunnu-ATM-theft copyവളളിക്കുന്ന്‌: സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ എടിഎം കൗണ്ടര്‍ തകര്‍ത്ത്‌ പണം മോഷ്ടിക്കാന്‍ ശ്രമം. അരിയല്ലൂര്‍ ജംഗ്‌ഷന്‌ സമീപത്തെ കടലുണ്ടി പരപ്പനങ്ങാടി റോഡില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തികുന്ന എടിഎമ്മാണ്‌ തകര്‍ത്ത്‌ പണം കവര്‍ച്ച നടത്താന്‍ ശ്രമം നടന്നത്‌. മെഷിനിന്റെ പണം സൂക്ഷിക്കുന്ന ഭാഗത്തെ ഇരുമ്പ്‌ ഡോര്‍ ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ച്‌ നശിപ്പിക്കാന്‍ ശ്രമിച്ച നിലയിലാണ്‌ ഉള്ളത്‌.

രാവിലെ പണമെടുക്കാന്‍ എത്തിയ പത്ര ഏജന്റാണ്‌ സംഭവം ആദ്യം കണ്ടത്‌. തുടര്‍ന്ന്‌ കെട്ടിട ഉടമയെ വിവരമറിയിക്കുകയായിരുന്നു. കെട്ടിടമുടമ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്ക്‌ അധികൃതര്‍ പരപ്പനങ്ങാടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ്‌ എത്തിയ ശേഷം നടത്തിയ പരിശോധനയിലാണ്‌ മെഷിന്‍ തകര്‍ക്കാന്‍ ശ്രമം നടത്തിയത്‌ മനസിലായത്‌. ലോക്കിന്റെ ഭാഗം വെല്‍ഡിംഗ്‌ മെഷിന്‍ ഉപയോഗിച്ച്‌ നശിപ്പിക്കാനാണ്‌ ശ്രമം നടന്നത്‌.

മലപ്പുറത്തുനിന്നെത്തിയ വിരലടയാള വിദഗ്‌ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മുപ്പത്‌ ലക്ഷം രൂപയോളം എടിഎമ്മില്‍ ഉണ്ടായിരുന്നതായി ചെട്ടിപ്പടി ബ്രാഞ്ച്‌ മാനേജര്‍ പറഞ്ഞു.

വിദഗ്ദ്ധസംഘ മാണ് കവര്ച്ചക്കുശ്രമിച്ച്തെന്നാണ് പോലീസ് കരുതുന്നത്.സി.സി.ടി.വി.ക്യാമറ ഓഫ് ചെയ്തിട്ടുണ്ട്.രാത്രി 11.52വരെയുള്ള ദൃശ്യങ്ങള്‍ മാത്രമേ ക്യാമറയില്‍ പതിഞ്ഞി ട്ടുള്ളൂ. മാസങ്ങള്‍ക്ക് മുമ്പ് ഇവടെ ത്തന്നെയുള്ള കോര്‍പറേഷന്‍ ബാന്ക്കിറെ എ.ടി.എം.കൌണ്ടര്‍ തകര്‍ത്തിരുന്നു. ഈസംഭവത്തില്‍ നാടോടി സംഘ ത്തിലെ യുവാവടക്കമുള്ള പ്രതികളെ പിടികൂടിയിരുന്നു.