ഉപ്പള സഹകരണ ബാങ്കില്‍ പണയംവെച്ച 20 ലക്ഷം രൂപയുടെ സ്വര്‍ണം കാണാതായി

ഉപ്പള: കാസര്‍ഗോഡ്‌ ഉപ്പള സഹകരണ ബാങ്കില്‍ പണയത്തില്‍ വെച്ച 20 ലക്ഷം രൂപയുടെ സ്വര്‍ണാഭരണം കാണാതായി. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ്‌ സ്‌ട്രോംഗ്‌ റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടത്‌ കണ്ടെത്തിയത്‌.

ഉപ്പള ബിടി റോഡിലെ മജ്‌ബയില്‍ സഹകരണ ബാങ്കിലെ ലോക്കറിലാണ്‌ 20 ലക്ഷത്തിന്റെ സ്വര്‍ണം സൂക്ഷിച്ചിരുന്നത്‌. മുട്ടത്തൊടി സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി കോടികള്‍ തട്ടിയെടുത്ത സംഭവത്തെ തുടര്‍ന്നാണ്‌ ജില്ലയിലെ സഹകരണ ബാങ്കുകളില്‍ അധികൃതര്‍ പിരശോധന നടത്തിയത്‌.

ബാങ്കില്‍ പണയം വെച്ച വളകള്‍, മാലകള്‍, പാദസരങ്ങള്‍ തുടങ്ങിയ സ്വാര്‍ണാഭരണങ്ങളാണ്‌ നഷ്ടപ്പെട്ടത്‌. ഇതിനുപുറമെ ബാങ്കില്‍ പണയം വെച്ച ഏഴു വളകള്‍ മുക്കുപണ്ടമാണെന്ന്‌ ഇന്നലെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.