തിരുവനന്തപുരം കിഴക്കേ കോട്ടയില്‍ വസ്‌ത്രശാല ഗോഡൗണില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേ കോട്ടയില്‍ വസ്‌ത്രശാലയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം. പത്മനാഭ സ്വാമി ക്ഷേത്രത്തിന്‌ സമീപം രാജധാനി എന്ന കെട്ടിടത്തിലാണ്‌ തീപിടിച്ചത്‌.സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള വസ്ത്രശാലയ്ക്ക് സമീപത്തെ ഗോഡൌണിലാണ് ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ തീപിടിച്ചത്.

ആറ് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. അഗ്നിശമന ജീവനക്കാര്‍ക്ക് തീപിടുത്തം നടന്ന കെട്ടിടത്തില്‍ എത്തിചേരാന്‍ താമസം സൃഷ്ടിച്ചത് തീ അണയ്ക്കാന്‍ തടസുമുണ്ടാക്കിയിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാന്‍ പൊലീസും ഫയര്‍ഫോഴ്സും ശ്രമിക്കുന്നുണ്ട്.

ഗോഡൌണില്‍ ജീവനക്കാരുണ്ടായിരുന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന.