തിരൂരില്‍ ബസ്‌ സമരം; ജനങ്ങള്‍ വലഞ്ഞു

Untitled-1 copyതിരൂര്‍: തിരൂരിലെ ബസ്‌ സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച്‌ ബസ്‌ തൊഴിലാളികള്‍ നടത്തിയ പണിമുടക്ക്‌ പൂര്‍ണ്ണം. വിദ്യാര്‍ത്ഥികളും സ്‌ത്രീകളും അടക്കമുള്ള യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലായി.

തിരൂര്‍ ബസ്‌ സംയുക്ത തൊഴിലാളി യൂണിയനാണ്‌ സമരത്തിന്‌ ആഹ്വാനം ചെയ്‌തത്‌. തൊഴിലാളികള്‍ സ്റ്റാന്‍ഡില്‍ വാഴ നട്ട്‌ പ്രതിഷേധം രേഖപ്പെടുത്തുകയും തിരൂര്‍ നഗരസഭയിലേക്ക്‌ മാര്‍ച്ച്‌ നടത്തുകയും ചെയ്‌തു.

ബസ്‌ സ്റ്റാന്‍ഡില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സൗകര്യമില്ലാത്തത്‌ സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെയും, ബസ്‌ ജീവനക്കാരെയും ഏറെ ദുരിതത്തിലാഴ്‌ത്തിയിരുന്നു. നഗരത്തിലെ പൊടി ശല്ല്യവും ജനങ്ങളെ ഏറെ വലച്ചിരുന്നു. ഇക്കര്യങ്ങളിലൊന്നും തന്നെ നഗരസഭ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്‌ .