തിരുന്നാവായയെ ടോളില്‍ നിന്ന്‌ ഒഴിവാക്കി

Untitled-1 copyതിരൂര്‍: തിരൂന്നാവായ റെിയില്‍വേ മേല്‍പ്പാലത്തിനേര്‍പ്പെടുത്തിയ ടോള്‍ പിരിവില്‍ നിന്ന്‌ തിരൂന്നാവയ പഞ്ചായത്തിലുള്ള വാഹനങ്ങളെ ഒഴിവാക്കി. സമീപപ്രദേശത്തെ അഞ്ചു പഞ്ചായത്തിലുള്ള വാഹനങ്ങളെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം കളക്‌ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം തള്ളി. ബസ്സ്‌ ലോറി എന്നീ വാഹനങ്ങള്‍ ഒഴികെയുള്ള ടാക്‌സി പ്രൈവറ്റ്‌ വാഹനങ്ങള്‍ക്കാണ്‌ ഇളവ്‌

കഴിഞ്ഞ ആഴ്‌ച മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌ത ഈ മേല്‍പ്പാലത്തിന്റെ ടോള്‍ പിരിക്കുന്നത്‌ ആദ്യദിവസം തന്നെ ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തിരൂന്നാവായ, കല്‍പകഞ്ചേരി ആതവനാട്‌, കുറ്റിപ്പുറം, തലക്കാട്‌, തൃപ്രങോട്‌, തുടങ്ങിയ സമീപ പഞ്ചായത്തുളില്‍ ഉള്ള വാഹനങ്ങള്‍ ഒഴിവാക്കണെമെന്നായിരുന്നു സമരക്കാരുടെ ആവിശ്യം

ടോള്‍ പിരിവ്‌ ബുധനാഴ്‌ച ആരംഭിക്കും. ഇതിനുള്ള ക്രമീകരണം തിരൂന്നാവായ പഞ്ചായത്ത്‌ നടപ്പാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ സി മമ്മുട്ടി എംഎല്‍എ അധ്യക്ഷനായി കളക്ടര്‍ കെ ബിജു, ആര്‍ഡിഒ കെ ഗോപാലന്‍, തിരുന്നാവായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെവി സുബൈദ വിവിധ രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.

ജില്ലയില്‍ പരപ്പനങ്ങാടിയിലും താനൂര്‍ ദേവധാറിലും മേല്‍പ്പാലം നില്‍ക്കുന്ന പഞ്ചായത്തുകളിലെ വാഹനങ്ങള്‍ക്ക്‌ ടോള്‍ ഒഴിവാക്കിയിരുന്നു. പരപ്പനങ്ങാടിയില്‍ ഒരു വര്‍ഷത്തോളം യുവജനസംഘടനകളും ജനകീയ ആക്ഷന്‍കൗണ്‍സിലും സമരം ചെയ്‌താണ്‌ ഈ ആനുകൂല്യം നേടിയത്‌. താനൂരില്‍ എംഎല്‍എ മുന്‍കൈയെടുത്ത്‌ നടത്തിയ ചര്‍ച്ചയില്‍ താനുരിനെയും താനാളൂരിനെയും ഒഴിവാക്കുകയായരുന്നു.