Section

malabari-logo-mobile

മുത്തലാഖ് ഇനി ക്രിമിനല്‍ കുറ്റം

HIGHLIGHTS : ന്യൂഡല്‍ഹി: മുത്തലാഖ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റകൃത്യമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ പാസാക്കി. ബില്‍ ലോക്‌സഭ നേരത്തെ പാസാക...

ന്യൂഡല്‍ഹി: മുത്തലാഖ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റകൃത്യമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ പാസാക്കി. ബില്‍ ലോക്‌സഭ നേരത്തെ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല. ഇതെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഒര്‍ഡിന്‍സുമായെത്തിയത്.

ബില്ലിലെ വ്യവസ്ഥ പ്രകാരം മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ ലഭിക്കുക.

sameeksha-malabarinews

സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22 ന് പ്രഖ്യാപിച്ച വിധിയിലൂടെ മുത്തലാഖ് നിരോധിച്ചിരുന്നു.ഇക്കാര്യത്തില്‍ ആറുമാസത്തിനുള്ളില്‍ നിയമം കൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ തള്ളിയശേഷം ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്.

രാജ്യസഭയില്‍ നിയമം പാസാക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!