ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ച പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ചോദ്യം ചെയ്യലിന് ഹാജരായി. തൃപ്പുണിത്തുറ ഹൈടെക് സെല്‍ ഓഫീസിലാണ് അദേഹം ഹാജരായത്.

രാവിലെ 11 മണിയോടെയാണ് ബിഷപ്പ് എത്തിയത്. അന്വേഷണസംഘത്തലവന്‍ ഡി വൈ എസ് പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള രണ്ടു സംഘങ്ങളായാകും ബിഷപ്പിനെ ചോദ്യം ചെയ്യുക. ഐജി ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുക. ആധുനിക സജ്ജീകരണങ്ങളാണ് ചോദ്യം ചെയ്യലിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുറിയല്‍ മൂന്ന് ക്യാമറകളും റെക്കോര്‍ഡിങ് സംവിധാനങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പൂര്‍ണമായി മറച്ച കാറില്‍ മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെയാണ് ബിഷപ്പ് എത്തിയത്. ബിഷപ്പിനൊപ്പം ജലന്ധര്‍ രൂപതാ പി ആര്‍ ഒ ഫാ.കാവുംപുറവും ഉണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top