Section

malabari-logo-mobile

സൈക്കിള്‍ റിക്ഷയില്‍ കശ്മീരില്‍ നിന്ന് ധനൈഷ് കന്യാകുമാരിയിലേക്ക്;മതേതര ഇന്ത്യ കണ്ടത് മലപ്പുറത്തെന്ന്

HIGHLIGHTS : പരപ്പനങ്ങാടി:വൈവിധ്യമാര്‍ന്ന ഇന്ത്യയെ പഠിക്കാന്‍ കാശ്മീരില്‍ നിന്ന് കന്യാകുമാരി യിലേക്ക് സൈക്കിള്‍ റിക്ഷയില്‍ ഊരുച്ചുറ്റുകയാണ് ബീഹാറിലെ ധനൈഷ്. ഇന്ത...

cycle-rickshaw-travelപരപ്പനങ്ങാടി:വൈവിധ്യമാര്‍ന്ന ഇന്ത്യയെ പഠിക്കാന്‍ കാശ്മീരില്‍ നിന്ന് കന്യാകുമാരി യിലേക്ക് സൈക്കിള്‍ റിക്ഷയില്‍ ഊരുച്ചുറ്റുകയാണ് ബീഹാറിലെ ധനൈഷ്. ഇന്ത്യയിലെഎല്ലാ സംസ്ഥാനങ്ങളിലേയും ജീവിത രീതിയും സംസ്കാരം കണ്ടറിയാനും വിലയിരുത്തുവാനുമായി  കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് ഈ നാല്‍പ്പത്തി എട്ടുകാരന്‍ സൈക്കിള്‍ റിക്ഷ യില്‍ യാത്ര ആരംഭിച്ചത്. ജമ്മുവില്‍ നിന്നാരംഭിച്ച യാത്രയില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളും പിന്നിട്ടു.

ഈവര്‍ഷം അവസാനത്തോടെ കന്യാകുമാരിയില്‍ യാത്ര അവസാനിപ്പിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.നാട്ടില്‍ നിന്നു പുറപ്പെടുമ്പോള്‍ ഇരുപത്തി രണ്ടായിരം രൂപയാണ് യാത്രാചിലവിനായി കൈവശം കരുതിയിരുന്നത്.ഇതില്‍ പതിനയ്യായിരം രൂപമാത്രമാണ് കര്‍ണാടക സംസ്ഥാനത്തെത്തുന്നത് വരെ ചിലവാക്കേണ്ടി വന്നത്.അതിനിടക്കാണ് ആയിരം അഞ്ഞൂറു രൂപാ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചത്.ഇതിനെ തുടര്‍ന്ന് കൈവശമുള്ള ചില്ലറ നോട്ടുകള്‍ കൊണ്ടാണ് ആവശ്യങ്ങള്‍ നിര്‍വഹിച്ചത്. കൈവശ മുള്ള മരവിപ്പിച്ച നോട്ടുകള്‍ മാറ്റിയെടുക്കാനും സാധിക്കുന്നില്ല .ഈ മാസം ഇരുപതിനാണ് കേരളത്തില്‍ പ്രവേശിച്ചത്‌.   ക്ഷേത്രപരിസരനങ്ങളിലും റെയില്‍വെ സ്റെഷനുകളിലും സത്രങ്ങളിലും അന്തിയുറങ്ങിയും നാട്ടുകാര്‍ നല്‍കുന്ന ഭക്ഷണ൦ കഴിച്ചുമാണ്ഇപ്പോള്‍ യാത്ര മുന്നേറുന്നത്.

sameeksha-malabarinews

കാസര്‍കോഡ്,കണ്ണൂര്‍,കോഴിക്കോട് ജില്ലകള്‍ പിന്നിട്ടാണ് മലപ്പുറം ജില്ലയില്‍ പ്രവേശിച്ചത്‌.എട്ടുമാസത്തെ ഊരുചുറ്റലില്‍ ഏറ്റവും ആനന്ദവും ആശ്വാസവും പകര്‍ന്നത് മലപ്പുറം ജില്ലയില്‍നിന്നാണെന്നാണ് ധനൈഷ് സാക്ഷ്യപ്പെടുത്തുന്നത്.വിവിധ അങ്ങാടികളില്‍ നിന്ന് ഊഷ്മള സ്വീകരണം ലഭിച്ചതായും ഭക്ഷണവുംകുപ്പിവെള്ളവും പണവും നല്‍കി സഹായിച്ചതായും മദ്രസ്സയില്‍ അന്തിയുറങ്ങാനുള്ള സൌകര്യവും നല്‍കിയതായും  ഇയാള്‍ പറഞ്ഞു.ചേളാരിയില്നിന്ന് ഭക്ഷണത്തിനു പുറമേ ആയിരത്തി അഞ്ഞൂറിലേറെ രൂപയും നാട്ടുകാര്‍ സ്വരൂപിച്ചു നല്‍കിയിരുന്നു. ചെട്ടിപടിയിലെ കളത്തിങ്ങല്‍ ഹംസ വീട്ടില്‍ കൊണ്ടുപോയി ഭക്ഷണവും വസ്ത്രങ്ങളും നല്‍കിയാണ് സഹായിച്ചത്. സൈക്കിള്‍റിക്ഷയില്‍ കാവികൊടിപാറിച്ചും ഹൈന്ദവ ദൈവങ്ങളുടെ ഫോട്ടോകള്കൊണ്ട് അലങ്കരിച്ചിട്ടും തന്നെ സഹായിക്കാനും സ്വീകരിക്കുവാനും  തയാറായ മലപ്പുറം ജില്ലയിലാണ് മഹാത്മാജി സ്വപ്നംകണ്ട യഥാര്‍ത്ഥ മതേതര ഇന്ത്യകുടികൊള്ളുന്നതെന്നാണ് ധനൈഷ് സാക്ഷ്യ പ്പെടുത്തിയത്.ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി തൊഴുത്‌ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരു൦

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!