ടിപി വധം;11 പ്രതികള്‍ക്ക് ജീവപര്യന്തം;ഒരാള്‍ക്ക് 3 വര്‍ഷം തടവ്

9307-01458-T-P-Chandrasekharan-Revolutionary-Marxist-Party-leader-dead-300x237കോഴിക്കോട്: ടിപി ചന്ദ്രശേഖര്‍ വധക്കേസില്‍ കുറ്റക്കാരായ 12 പേര്‍ക്കുള്ള ശിക്ഷ കോടതി പ്രഖ്യാപിച്ചു. സിപിഐഎം നേതാവ് കുഞ്ഞനന്തന്‍, കെസി രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടെ പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവി വിധിച്ചു. ലംബു പ്രദീപിന് 3 വര്‍ഷം തടവു വിധിച്ചു. ആദ്യ പ്രതികള്‍ക്ക് 50,000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.

കൊലക്കുറ്റം, ആയുധം കൈവശം വെക്കല്‍, കലാപമുണ്ടാക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കോഴിക്കോട് എരഞ്ഞിപ്പാലം മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടിയാണ് രാവിലെ 11.15 ന ശിക്ഷ പ്രഖ്യാപിച്ചത്. വന്‍ പോലീസ് സാന്നാഹമാണ് സുരക്ഷയ്്ക്കായി കോടതി പരിസരത്ത് ഒരുക്കിയിരുന്നത്.

ഒന്നു മുതല്‍ ഏഴുവരെയുള്ള പ്രതികളായ എംസി അനൂപ്, കിര്‍മ്മാണി മനോജ്, കൊടി സുനി, ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ് എന്നിവര്‍ 50,000 രൂപ പിഴയടക്കണം.

13-ാം പ്രതിയും സിപിഐഎം നേതാക്കളായ പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി കെ കുഞ്ഞനന്ദന്‍, 8-ാം പ്രതി കുന്നുമ്മല്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രന്‍, 11-ാം പ്രതി കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ് എന്നിവര്‍ക്ക് ജീവപര്യന്തത്തിന് പുറമെ ഒരു ലക്ഷം രൂപ പിഴയും ചുമത്തിയട്ടുണ്ട്. ഗൂഡാലോചന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തയിരിക്കുന്നത്.

മാഹിപ്പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പി വി റഫീഖ് എന്ന വാഴപ്പടച്ചി റഫീഖിന് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കേസിലെ 31-ാം പ്രതിയായ ലംബു പ്രദീപന് തെളിവു നശിപ്പക്കലാണ് ചുമത്തിയിരിക്കുന്നത്. കേസിലെ മറ്റു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, ആയുധം കൈവശം വെക്കല്‍, കലാപമുണ്ടാക്കല്‍ എന്നീ കുറ്റങ്ങാളാണ് ചുമത്തിയിരിക്കുന്നത്.

രണ്ടുവര്‍ഷത്തോളം നീണ്ടു നിന്ന നടപടികള്‍ക്കൊടുവിലാണ് ഈ മാസം 22 ന് സിപിഐഎം നേതാക്കളടക്കം 12 പേര്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.