Section

malabari-logo-mobile

ടിപി വധക്കേസ്; അന്വേഷണം യഥാസമയം നടത്തു; മുഖ്യമന്ത്രി

HIGHLIGHTS : തിരു: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഡാലോചന സിബിഐ അന്വേഷിക്കണമെന്നവാശ്യപ്പെട്ട് രമ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ...

umman chandiതിരു: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഡാലോചന സിബിഐ അന്വേഷിക്കണമെന്നവാശ്യപ്പെട്ട് രമ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രമയ്ക്ക് വിശ്വാസമുള്ള അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രമയുടെ വികാരം സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സിബിഐ അന്വേഷണം യഥാസമയം പ്രഖ്യാപിക്കുമെന്നും എന്നാല്‍ പ്രത്യേക സമയം പറയാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ എന്തന്വേഷണത്തിനും തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

സിബിഐ അന്വേഷണം ആശ്യപ്പെട്ട കേസുകളൊക്കെ ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ടിപി കേസില്‍ നിയമപരമായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദേഹം വ്യക്തമാക്കി. നിയമപരവും സാങ്കേതികപരവുമായ കാരണങ്ങളാലാണ് സിബിഐ അന്വേഷണം വൈകുന്നത്.

ടിപി വധക്കേസ് ഗൂഡാലോചനയുടെ പേരില്‍ എടച്ചേരി പോലീസ് റജിസ്റ്റര്‍ ചെയ്ത പുതിയ കേസ് അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ കഴിഞ്ഞ ദിവസമാണ് നിയോഗിച്ചത്. ഈ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം സിബിഐ അന്വേഷണം സംബന്ധിച്ചുള്ള തുടര്‍ നടപടി സ്വീകരിക്കാനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനമെന്നും അദേഹം പറഞ്ഞു.

സിബിഐ അന്വേഷണക്കാര്യത്തില്‍ സര്‍്ക്കാര്‍ ആരുമായും ഒത്തുകളിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!