പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണ്ണം പൂശല്‍ യന്ത്രം; നിലവറയിലേക്ക് രഹസ്യപാത; ലൈംഗികാതിക്രമം

crores-of-treasure-in-sree-padmanabhaswamy-templeതിരു : തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് രാജകുടുംബത്തില്‍ നിന്നും ഭരണം പൂര്‍ണ്ണമായും എടുത്തുമാറ്റണമെന്ന് കാണിച്ച് അമികസ്‌ക്യൂരിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറാന്‍ ഉത്തരവിട്ടു.

രാജകുടുംബത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. നിധി അറയുടെ താക്കോല്‍ ജില്ലാ ജഡ്ജിക്ക് രാജകുടുംബം കൈമാറണമെന്നും പറഞ്ഞിട്ടുണ്ട്. നിലവറക്കുള്ളില്‍ നിന്നും സ്വര്‍ണ്ണം പൂശുന്ന യന്ത്രം കണ്ടെത്തിയിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്റില്‍ നിന്നുള്ള അത്യാധുനിക ഉപകരണമാണിത്. ക്ഷേത്രത്തില്‍ നിന്നും വ്യാപകമായി നിധി മോക്ഷണം നടക്കുന്നതിന്റെ സൂചനകളാണിത്. കൂടാതെ നിലവറക്കുള്ളില്‍ രഹസ്യ പാതയും കണ്ടെത്തിയിട്ടുണ്ട്. നിലവറക്കടിയില്‍ മറ്റൊരു നിലവറയുണ്ടോ എന്നും അനേ്വഷിക്കണം.

നിലവറക്കുള്ളിലും പുറത്തും സിസിടിവി സ്ഥാപിക്കണം. ഇവിടെ ബയോമെട്രിക്‌സ് സുരക്ഷ ഏര്‍പ്പെടുത്തണം. ക്ഷേത്രത്തിനുള്ളിലെ ലൈംഗികാതിക്രമങ്ങള്‍ തടയണം. ബി നിലവറ അടിയന്തിരമായി വീണ്ടും തുറന്ന് പരിശോധന നടത്തണം. നിധിയുടെ കണക്കെടുപ്പുമായി ബന്ധപ്പെട്ട കാര്യത്തില്‍ മുന്‍ സിഐജി വിനോദ് റായിയെ കൊണ്ട് വീണ്ടും ഓഡിറ്റ് നടത്തണം. ഇതിന് ആര്‍ബിഐ സഹായിക്കുകയും വേണം. ക്ഷേത്ര ജീവനക്കാരികള്‍ക്ക് ലൈംഗിക പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ലക്ഷ്മിഭായിയയുടെ നേതൃത്വത്തിലുള്ള സമിതി അനേ്വഷിക്കണം. ക്ഷേത്ര കുളത്തില്‍ നിന്നും ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അനേ്വഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറാന്‍ നിര്‍ദ്ദേശിച്ചിക്കുണ്ടെങ്കിലും അത് ഇതുവരെ കിട്ടിയിട്ടില്ല. തിങ്കളാഴ്ച റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അതേസമയം ക്ഷേത്രത്തിന്റെ ദൈനംദിന ഭരണം ഏറ്റെടുക്കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു.