തിരൂരങ്ങാടി ബ്ലോക്കില്‍വനിതാ ശാക്തീകരണ കേന്ദ്രങ്ങള്‍ തുടങ്ങുന്നു

തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്തിലെ തിരഞ്ഞെടുത്ത എഴ്‌ അങ്കണവാടികള്‍ വിപുലീകരിച്ച്‌ വനിതാ ശാക്തീകരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. ഇതിനായി ബ്ലോക്ക്‌ പഞ്ചായത്ത്‌ 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്‌. അങ്കണവാടികളുകളുടെ നിലവിലുള്ള കെട്ടിടം വികസിപ്പിച്ച്‌ വനിതാ കേന്ദ്രത്തിന്‌ ആവശ്യമായ സൗകര്യങ്ങളൊരുക്കാനാണ്‌ തീരുമാനം. കേന്ദ്രങ്ങളിലൂടെ വനിതകള്‍ക്കായി ആരോഗ്യ കാംപുകള്‍, ലൈബ്രറി, തൊഴില്‍ പരിശീലന പരിപാടികള്‍ തുടങ്ങിയവയാണ്‌ നടത്തുക. പദ്ധതിയുടെ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന്‌ ജൂലൈയില്‍ ടെണ്ടര്‍ നല്‍കുമെന്ന്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ വി.വി. ജമീല പറഞ്ഞു. ഇതിന്‌ പുറമെ ഈ വര്‍ഷം പ്ലാന്‍ ഫണ്ടില്‍ നിന്നും 28 ലക്ഷം രൂപ ചെലവഴിച്ച്‌ പുതിയ നാല്‌ അങ്കണവാടികളും നിര്‍മിക്കും.