തിരൂരില്‍ മദ്യപിച്ചെത്തിയ വിദ്യര്‍ത്ഥികള്‍ സ്‌കൂളില്‍ കുഴഞ്ഞുവീണു

പുറത്തൂര്‍:  മദ്യപിച്ച് ലക്കുകെട്ട് സ്‌കൂളിലെത്തിയ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മൂത്രപ്പുരയില്‍ കുഴഞ്ഞു വീണു. മദ്യപിക്കാന്‍ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ ബൈക്കില്‍ കയറി സ്ഥലം വിട്ടു. തിരൂര്‍ പുറത്തൂര്‍ ജിഎച്ച്എസ്എസ് സ്‌കൂളിലാണ് സംഭവം നടന്നത്.

ഇതേ തുടര്‍ന്ന് അധ്യാപകര്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഈ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു.
കഴിഞ്ഞയാഴ്ച ആലത്തിയൂരില്‍ നടന്നസബ്ജില്ല കലോത്സവ നഗരിക്ക് സമീപത്ത് വെച്ച് കഞ്ചാവ്, ചാരായം എന്നിവ വില്‍പ്പന നടത്താനെത്തിയ രണ്ടുപേരെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരൂര്‍ എക്‌സൈസ് സംഘം പിടകൂടിയിരുന്നു. ഇതില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

തിരൂരില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ്, മദ്യം എന്നിവ നല്‍കി വിദ്യാര്‍ത്ഥകളെ വലയിലാക്കാന്‍ ആസൂത്രിതമായി ചില സാമൂഹ്യവിരുദ്ധസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്