തിരൂര്‍ പോലീസ്‌ സ്‌റ്റേഷിനിലേക്ക്‌ സിപിഐഎം മാര്‍ച്ച്‌ നടത്തി

cpim tirur police station march 2 copyതിരൂര്‍: തിരൂര്‍ പോലീസിന്റെ രാഷ്ട്രീയ പക്ഷപാതപരമായ നിലാടില്‍ പ്രതിഷേധിച്ച്‌ സിപിഐഎം തിരൂര്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തി. പൂങ്ങോട്ട്‌ കുളത്തി നിന്ന്‌ ആരംഭിച്ച മാര്‍ച്ച്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിസരത്ത്‌ സമാപിച്ചു. മാര്‍ച്ചിന്‌ കെ.നാരായണന്‍, എം.ബഷീര്‍, എം.ബാപ്പുട്ടി, സി.ഒ അറമുഖന്‍, സി.ഒ ശ്രീനിവാസന്‍,പി.ഗോവിന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മാര്‍ച്ച്‌ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം കൂട്ടായി ബഷീര്‍ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ.പി.ഹംസക്കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ.ശിവദാസന്‍ അദ്ധ്യക്ഷനായിരുന്നു.