‘പരപ്പനങ്ങാടിയിലെ കോണ്‍ഗ്രസിനെ രക്ഷിക്കു’ സേവ്‌ കോണ്‍ഗ്രസ്‌ മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിലെ കോണ്‍ഗ്രസ്‌ നേതൃത്വം കയ്യാളുന്ന നേതാക്കന്‍മാര്‍ പ്രവര്‍ത്തകരെ രണ്ടുതട്ടിലാക്കി മറ്റുകൊടിക്കുകീഴില്‍ അണിനിരത്തുന്ന കാഴ്‌ചയാണ്‌ കണ്ടുവരുന്നതെന്ന്‌ സേവ്‌ കോണ്‍ഗ്രസ്‌ ഫോറം ഭാരവാഹികള്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പോടെ

Untitled-1 copyപരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിലെ കോണ്‍ഗ്രസ്‌ നേതൃത്വം കയ്യാളുന്ന നേതാക്കന്‍മാര്‍ പ്രവര്‍ത്തകരെ രണ്ടുതട്ടിലാക്കി മറ്റുകൊടിക്കുകീഴില്‍ അണിനിരത്തുന്ന കാഴ്‌ചയാണ്‌ കണ്ടുവരുന്നതെന്ന്‌ സേവ്‌ കോണ്‍ഗ്രസ്‌ ഫോറം ഭാരവാഹികള്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പോടെ രണ്ടുചേരിയിലായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ഒന്നിച്ചുകൊണ്ടുപോവാന്‍ സേവ്‌ കോണ്‍ഗ്രസ്‌ ഫോറം രൂപീകരിച്ചുതായി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭാരവാഹികളായി കെ ഗംഗാധരന്‍(പ്രസിഡന്റ്‌), യു.വി സുരേന്ദ്രന്‍,പി.ടി മനോജ്‌കുമാര്‍(വൈസ്‌ പ്രസിഡന്റ്‌), പി. ജോഷി(ജന.സെക്രട്ടറി),വി.ശശികുമാര്‍, കെ.മണി (ജോ.സെക്രട്ടറി),ഒ. രാമകൃഷ്‌ണന്‍(ട്രഷറര്‍) തെരഞ്ഞെടുത്തു.

വാര്‍ത്താസമ്മേളനത്തില്‍ കെ.ഗംഗാധരന്‍, ജോഷി,മണി എന്നിവര്‍ സംബന്ധിച്ചു.