തിരൂരില്‍ സിപിഎം നഗരസഭാ മാര്‍ച്ചിനിടെ സംഘര്‍ഷം : പോലീസുകാരി കുഴഞ്ഞുവീണു

Untitled-2 copyതിരൂര്‍:നഗരസഭ ചട്ടം ലംഘിച്ച്‌ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്‌ അന്വേഷിക്കണമെന്നും ഭരണസമിതി രാജിവെക്കണമെന്ന്‌ ആവിശ്യപ്പെട്ടും സിപിഐഎം നടത്തിയ മാര്‍ച്ചിനിടെ നേരിയ സംഘര്‍ഷം. മാര്‍ച്ച്‌ പോലീസ്‌ തടയുന്നതിനിടെ ഉണ്ടായ ഉന്തും തള്ളിലും പെട്ട്‌ പോലീസുകാരി തലചുറ്റിവീണു. തിരൂര്‍ സ്‌റ്റേഷനിലെ വനിത സിപിഒ എന്‍പി സീമയാണ്‌ ബോധരഹിതയായത്‌.

രാവിലെ 11 മണിയോടെ മാര്‍ച്ച്‌ നഗരസഭാകവാടത്തിലെത്തയപ്പോള്‍ പോലീസ്‌ ഗേറ്റ്‌ അടച്ചു ഇത്‌ തള്ളിത്തുറക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ്‌ സംഘര്‍ഷമുണ്ടായത്‌.
കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണവകുപ്പി്‌ന്റെ വിജിലന്‍സ്‌ നടത്തിയ പരിശോധനയില്‍ നഗരത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച ഏഴ്‌ കെട്ടിടങ്ങള്‍ക്ക്‌ അനുമതി നല്‍കിയതായി കണ്ടെത്തിയിരുന്നു. ഇതില്‍ ക്രമക്കേടുണ്ടെന്നാണ്‌ വിജിലന്‍സ്‌ കണ്ടെത്തിയത്‌ ഇതില്‍ പ്രതിഷേധിച്ചാണ്‌ സിപിഎം മാര്‍ച്ച്‌ നടത്തിയത്‌ മാര്‍ച്ച്‌ സിപിഐഎം ഏരിയാ സക്രട്ടറി ശിവദാസന്‍ ഉദ്‌ഘാടനം ചെയ്‌തു.
ഇതേ ആവിശ്യമുന്നയിച്ച്‌ വെല്‍ഫെയര്‍ പാര്‍ട്ടിയും സമരം നടത്തിയിരുന്നു.