തിരൂരില്‍ ലോറിയിടിച്ച്‌ യുവതി മരിച്ചു

IMG-20151208-WA0051തിരൂര്‍: മാങ്ങാട്ടിരി സൂര്യ ഹോസ്‌പിറ്റലിന്‌ സമീപം ടിപ്പര്‍ ലോറിയിടിച്ച്‌ യുവതി മരണപ്പെട്ടു. പൂകൈത സ്വദേശി വെള്ളാമശേരി രാമദാസന്റെ ഭാര്യ പ്രേമ(43)യാണ്‌ മരിച്ചത്‌. ബസ്‌ ഇറങ്ങി ഇവര്‍ ബസിന്‌ പിറകിലൂടെ റോഡ്‌ മുറിച്ച്‌ കടക്കുന്നതിനിടെ എതിരെ വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഉച്ചയ്‌ക്ക്‌ 2.30 മണിയോടെയാണ്‌ അപകടം സംഭവിച്ചത്‌.

മക്കള്‍: സനൂപ്‌,സറില,സനോജ്‌.