തിരൂര്‍ ജില്ലാ ആശുപത്രിയിലെ പിരിച്ചുവിട്ട ജീവനക്കാര്‍ക്ക്‌ പിന്തുണയുമായി ബിജെപിയും എന്‍സിപിയും

IMG-20150511-WA0043തിരൂര്‍: ജില്ലാ ആശുപത്രിയില്‍ നിന്നും മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട മൂന്ന്‌ സെക്യൂരിറ്റി ജീവനക്കാരെ ഉടന്‍ തിച്ചെടുത്തില്ലെങ്കില്‍ ശക്തമായ സമരത്തിനൊരുങ്ങുകയാണെന്ന്‌ ബിജെപി ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. ആശുപത്രിക്ക്‌ മുന്നില്‍ സത്യാഗ്രഹമിരിക്കുന്ന ജീവനക്കാരായ ചന്ദ്രന്‍, സുബ്രഹ്മണ്യന്‍, രാമനാഥന്‍ എന്നിവരെ സന്ദര്‍ശിച്ച ശേഷമാണ്‌ ഭാരവാഹികള്‍ ഇക്കാര്യം വ്യക്തമാക്കിയത്‌.

പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ജീവനക്കാരായ ഇവര്‍ക്കെതിരെ ചില തല്‍പ്പരകക്ഷികളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ആശുപത്രി സൂപ്രണ്ടടക്കമുള്ളവര്‍ മൗനം പാലിക്കുന്നതെന്ന്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ നാരായണന്‍ മാസ്‌്‌റ്റര്‍ പറഞ്ഞു. ദിവസങ്ങളായി നിരാഹാരമിരിക്കുന്ന ഇവരുടെ കുടുംബം പട്ടിണിയുടെ വക്കിലാണെന്നും ഉടന്‍ വിഷയത്തില്‍ പരിഹാരം കാണമെന്നും അദേഹം പറഞ്ഞു.

ബിജെപി മണ്ഡലം പ്രസിഡന്റ്‌ മനോജ്‌ പാറശേരി, ഷണ്‍മുഖന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

അതെസമയം ജീവനക്കാരെ തിരിച്ചെടുത്തില്ലെങ്കില്‍ എച്ച്‌എംസി യോഗത്തിനെത്തുന്ന ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനെയും സ്ഥിരം സമിതി ചെയര്‍മാനെയും തടയുമെന്ന്‌ എന്‍സിപി തിരൂര്‍ ബ്ലോക്ക്‌ കമ്മിറ്റി അറിയിച്ചു.