തിരൂരില്‍ ആടുകളെ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

goat copyതിരൂര്‍: ആടുകളെ കോട്ട്‌ ഇല്ലത്ത്‌പാടത്ത്‌ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മുത്താണിക്കാട്‌ വീട്ടില്‍ ബദറുദ്ദീന്റെ ഏഴ്‌ ആടുകളെയാണ്‌ ചത്തനിലയില്‍ കാണപ്പെട്ടത്‌. കഴുത്ത്‌ ഞെരിച്ചും കത്തികൊണ്ട്‌ അറുത്ത നിലയിലുമായിരുന്നു ആടുകളെ കണ്ടെത്തിയത്‌.

രണ്ട്‌ വലിയ ആടുകളും അഞ്ച്‌ ചെറിയ ആടുകളുമാണ്‌ ഉണ്ടായിരുന്നത്‌. ബദറുദ്ദീന്റെ വീട്ടിന്റെ ഗേറ്റ്‌ പൂട്ടിയിട്ടിരുന്നു ഇതിനാല്‍ മതില്‍ ചാടികടന്നെത്തിയവരാണ്‌ കൃത്യം നടത്തിയതെന്ന്‌ ബദറുദ്ദീന്‍ പോലീസിന്‌ നല്‍കിയ മൊഴികളില്‍ പറയുന്നു.

സംഭവത്തില്‍ തിരൂര്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.