തിരൂരില്‍ കോണ്‍ഗ്രസ്സ് മാര്‍ച്ചിനെ അഭിവാദ്യം ചെയ്ത് ഇടതു സ്ഥാനാര്‍ത്ഥ

Tanur Special News 2 copyതിരൂര്‍ : തിരൂരിനടുത്ത് പൊന്‍മുണ്ടത്ത് മുസ്ലീം ലീഗ് ഭരിക്കുന്ന പഞ്ചായത്തിലേക്ക് കോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ചിനെ അഭിവാദ്യം ചെയ്യാന്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാനും.

ഇന്ന് രാവിലെയാണ് പഞ്ചായത്തില്‍ അന്യായമായി നികുതി വര്‍ദ്ധിപ്പിച്ചെന്നാരോപിച്ച് പൊന്‍മുണ്ടം പഞ്ചായത്ത് ഓഫീസിലേക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയത്. ഇതിനിടെ വോട്ട് ചോദിച്ച് ഇവിടേക്ക് കടന്നെത്തിയ അബ്ദുറഹ്മാനെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കയ്യടിച്ച് ഹാര്‍ദ്ദവമായി സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്സുകാരോടൊപ്പം സമരത്തിലണി ചേര്‍ന്ന അബ്ദുറഹ്മാന്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്ത് പ്രസംഗിക്കുകയും ചെയ്തു. ബഹുജന ധര്‍ണ്ണയുടെ ഉദ്ഘാടനം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കോമുകുട്ടി നിര്‍വ്വഹിച്ചു. കോണ്‍ഗ്രസ്സ് നേതാക്കളായ പി കുഞ്ഞു അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ എന്‍ ആര്‍ ബാവു സ്വാഗതം പറഞ്ഞു. സി ഗോപി, സികെ മുത്തു, പികെ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.Tanur Special News 3 copy

വര്‍ഷങ്ങളായി ലീഗ് കോണ്‍ഗ്രസ്സ് തര്‍ക്കം നിലനില്‍ക്കുന്ന പൊന്‍മുണ്ടത്ത് കഴിഞ്ഞ ദിവസം വി അബ്ദുറഹ്മാന് അനുകൂലമായി തിരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതേതുടര്‍ന്ന് ഉന്നത യുഡിഎഫ് നേതാക്കള്‍ ഇടപെട്ടിട്ടും പ്രാദേശിക നേതൃത്വം ബോര്‍ഡു മാറ്റാന്‍ തയ്യാറായില്ല. തുടര്‍ന്ന് വിഎം സുധീരനും, ഡീന്‍ കുര്യാക്കോസും നേരിട്ടിടപ്പെട്ട് പൊന്‍മുണ്ടത്തെ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റികള്‍ പിരിച്ചു വിട്ടിരുന്നു. മണ്ഡലത്തില്‍ പലയിടത്തും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഒളിഞ്ഞും, തെളിഞ്ഞും തങ്ങളുടെ മുന്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായ അബ്ദുറഹ്മാന് അനുകൂല നിലപാടെടുക്കുന്നത് മുസ്ലീം ലീഗിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

 

Related Articles