Section

malabari-logo-mobile

തിരൂരില്‍ ബൈക്ക്‌ മോഷണസംഘം പിടിയില്‍

HIGHLIGHTS : തിരൂര്‍: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ മൂന്ന്‌ പേരെ തിരൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കൊടയ്‌ക്കല്‍ പറമ്പില്‍ താജുദ്ദീ(...

Untitled-2 copyതിരൂര്‍: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ മൂന്ന്‌ പേരെ തിരൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കൊടയ്‌ക്കല്‍ പറമ്പില്‍ താജുദ്ദീ(32), താനൂര്‍ കെ പുരം സ്വദേശി മൂര്‍ക്കാടന്‍ വീട്ടില്‍ പ്രദീപ്‌(35), മംഗലം പുന്നമനസ്വദേശി ഉള്ളാട്ടില്‍ മുഹമ്മദ്‌ സാഹിര്‍ (22) എന്നിവരാണ്‌ പിടിയിലായത്‌. പിടിയിലായവരില്‍ മുഹമ്മദ്‌ സാഹിര്‍ പൂജാരിയെ ആക്രമിച്ച്‌ പണം കവര്‍ന്ന കേസിലെ പ്രതിയാണ്‌.

തിരൂര്‍ കൂട്ടായി സ്വദേശിയുടെ ബൈക്ക്‌ തിരൂര്‍ റെയില്‍വേസ്റ്റഷനടുത്തുവെച്ചും തിരൂര്‍ കിഴക്കെ അങ്ങാടിയിലെ ഈസ്റ്റേണ്‍ ഹോട്ടല്‍ ഉടമ നിസാറിന്റെ ബൈക്ക്‌ ഹോട്ടല്‍ ഉടമ നിസാറിന്റെ ബൈക്ക്‌ ഹോട്ടലിന്‌ പിന്നില്‍ നിന്നും വളാഞ്ചേരി തിയേറ്ററിന്‌ സമീപംവെച്ച്‌ കാടാമ്പുഴ സ്വദേശിയുടെ ബൈക്കുകള്‍ മോഷ്ടിച്ച കേസിലുമാണ്‌ പ്രതികളെ തിരൂര്‍ സിഐ മൂഹമ്മദ്‌ ഹനീഫ, എസ്‌ ഐ മാരായ സുകുമാരന്‍, വീരമണി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റു ചെയ്‌തത്‌.ബൈക്കുകള്‍ ഇവരില്‍ നിന്ന്‌ കണ്ടെടുത്തു.

sameeksha-malabarinews

പ്രതികളെ തിരൂര്‍ മജിസ്‌ട്രേറ്റ്‌ കോടതി റമാന്‍ഡ്‌ചെയ്‌തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!