തിരൂരില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്

tirur,cpimതിരൂര്‍ : തിരൂര്‍ മംഗലം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിലെ വിജയാഹ്ലാദം കഴിഞ്ഞ് മടങ്ങുകയായിരുന്ന 2 സിപിഐഎം പ്രവര്‍ത്തകരെ വെട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുഖം മറക്കാതെ വാഹനത്തില്‍ വന്നിറങ്ങുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടു റോട്ടില്‍ വെച്ച് സിപിഐഎം പ്രവര്‍ത്തകരെ വെട്ടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നാട്ടുകാരുടെ മുന്നില്‍ വെച്ചാണ് ക്രൂരത അരങ്ങേറിയത് .

വെട്ടേറ്റയാള്‍ അള്ളാഹ് എന്ന് പറഞ്ഞ് സഹായം തേടുന്നുണ്ടെങ്കില്ലും പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ധിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

തിരൂര്‍ പടിഞ്ഞാറേക്കര സ്വദേശികളായ മുന്‍ പഞ്ചായത്ത് മെംമ്പറും സിപിഐഎം പുറത്തൂര്‍ ലോക്കല്‍ കമ്മറ്റി അംഗവുമായ എകെ ഹമീദ്, ഹര്‍ഷാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കാവിലക്കാട് എന്ന സ്ഥലത്തു വെച്ചാണ് ആക്രമി സംഘം തടഞ്ഞതും ഇവരെ പുറത്തേക്ക് വലിച്ചിട്ട് വെട്ടിയതും. മജീദിന്റെ കാലിനും കൈക്കും നെറ്റിയിലുമാണ് വെട്ടേറ്റിരിക്കുന്നത്.

[youtube]http://www.youtube.com/watch?v=DnJdXAtg6yI[/youtube]

വീഡിയോ കടപ്പാട് റിപ്പോര്‍ട്ടര്‍

തിരൂരില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Share news
error: Content is protected !!
Scroll to Top