Section

malabari-logo-mobile

തിരൂരില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

HIGHLIGHTS : തിരൂര്‍ : തിരൂരിനടുത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മംഗലം പഞ്ചാത്തിന്റെ ആഹ്ലാദ പ്രകടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്...

tirur 2തിരൂര്‍ : തിരൂരിനടുത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മംഗലം പഞ്ചാത്തിന്റെ ആഹ്ലാദ പ്രകടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തിരൂര്‍ പടിഞ്ഞാറെക്കര സ്വദേശികളായ മുന്‍ പഞ്ചായത്ത് മെമ്പറും സിപിഐഎം പുരത്തൂര്‍ ലേക്കല്‍ കമ്മിറ്റിയംഗവുമായ എ കെ മജീദ്, ഹര്‍ഷാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കാവിലക്കാട് എന്ന സ്ഥലത്തിനടുത്ത് വെച്ച് ഒരു സംഘം ആക്രമികള്‍ തടയുകയും എകെ മജീദിനെ കാറില്‍ നിന്ന് വലിച്ചിറക്കി വെട്ടുകയുമായിരുന്നു. ഇത് തടയുന്നതിനിടെയാണ് ഹര്‍ഷാദിന് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മജീദിന്റെ കാലിനും കൈക്കുമാണ് വെട്ടേറ്റത് നെറ്റിയില്‍ ചുറ്റികകൊണ്ടടിയേറ്റിട്ടുണ്ട്.tirur

സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.

sameeksha-malabarinews

ഇന്ന് രാവിലെ ഒരു സിപിഐഎം പ്രവര്‍ത്തകന്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ ചക്രം എന്‍ഡിഎഫ് പ്രവര്‍ത്തകന്റെ കാലില്‍ കയറിയതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മില്‍ നേരിയ കശപിശ ഉണ്ടായിരുന്നു. ഇതാകാം ആക്രമണ കാരണമെന്ന് കരുതുന്നു.

മംഗലത്ത് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതു പിന്തുണയോടെ 3 തീരദേശ വാര്‍ഡുകളില്‍ ലീഗ് വിമതര്‍ വിജയിച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!