തിരൂരില്‍ ടിപ്പര്‍ലോറിയിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു.

തിരൂര്‍: തിരൂരിനടുത്ത് കന്മനത്ത് ടിപ്പര്‍ലോറിയും മാരുതി 800 ഉം കൂട്ടിയിടിച്ച് കാര്‍ ഓടിച്ചിരുന്നയാള്‍ മരണപ്പെട്ടു. കന്മനം സ്വദേശി ചെങ്ങണക്കാട്ടില്‍ സെയ്തലവി(58) ആണ് മരിച്ചത്. ആണ്ടിപ്പടിയില്‍ വെച്ച് ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ഇയാളുടെ മരുമകള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറിലുണ്ടായിരുന്ന ഇയാളുടെ മകന്റെ കുട്ടികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
സെയ്തലവിയുടെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ കല്‍പകഞ്ചേരി എസ്‌ഐ മുളീധരന്റെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുപോകും.