ബുള്ളറ്റ്‌ ജംഷീര്‍ പിടിയില്‍

Untitled-2 copyതൃശ്ശൂര്‍: എന്‍ഫീല്‍ഡ്‌ ബുള്ളറ്റുകള്‍ തിരഞ്ഞെടുത്ത്‌ മോഷ്ടിക്കുന്നതില്‍ വിദഗ്‌ധനായ മലപ്പുറം പുത്തനത്താണി ചീരങ്ങന്‍കുളങ്ങര വീട്ടില്‍ ജംഷീര്‍ എന്ന ബുള്ളറ്റ്‌ ജംഷീര്‍(28) പിടിയില്‍. അഞ്ചു വര്‍ഷം മുമ്പ്‌ തൃശ്ശൂര്‍ സ്വദേശി ജയ്‌മോന്‍ എന്നയാളുടെ ബുള്ളറ്റ്‌ മോഷ്ടിച്ച കേസില്‍ പിടിയിലായ ജംഷീര്‍ കോടതിയില്‍ കൊണ്ടുപോയി തിരികെ വരുന്ന വഴിയില്‍ പോലീസിനെ കബളിപ്പിച്ചയാളാണ്‌. തൃശ്ശുര്‍ ഷാഡോ പോലീസാണ്‌ ഇയാളെ പിടികൂടിയത്‌.

തിരൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി മലപ്പുറം വളാഞ്ചേരി, വടകര, കൊയിലാണ്ടി സ്റ്റേഷനുകളിലായി ഇയാളുടെ പേരില്‍ 20 ഓളം വാഹനമോഷണകേസുകളുണ്ട്‌.
2009ല്‍ മഞ്ചേരി കോടതിയില്‍ കൊണ്ടുവരുന്നവഴിയില്‍ വെച്ചാണ്‌ ഇയാള്‍ രക്ഷപ്പെട്ടത്‌. തുടര്‍ന്ന തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളില്‍ ഒളിച്ചുതാമാസിക്കുയായിരുന്നു. ഇതിനിടെ പോണ്ടി്‌ച്ചേരിയില്‍ ഒരു ഡോക്ടറുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്‌തുവരികയായിരുന്നു ഇതിനിടെ ചെന്നൈയില്‍ നിന്ന്‌ ഒരു ബുള്ളറ്റും ഇയാള്‍ മോഷ്‌ടിച്ചു. തൃശ്ശൂര്‍ ഈസ്‌റ്റ്‌ സിഐ സജിവീന്റെ നേതൃത്തത്തിലുള്ള പോലീസ്‌ സംഘമാണ്‌ ഇയാളെ പിടികൂടിയത്‌.